ഫൈറ്റര്‍ജെറ്റ് പെെലറ്റായ ആംഗ്രി യങ്ങ്മാന്‍ കാർത്തി; ‘കാട്രു വെളിയിടൈ’യുടെ രണ്ടാം ട്രെയിലര്‍ കാണാം

പ്രണയം പ്രമേയമാക്കുമ്പോള്‍ മണിരത്‌നം എന്ന സംവിധായകന് യൗവനം വീണ്ടുകിട്ടിയതു പോലെയാണ് പ്രേക്ഷകന് അനുഭവപ്പെടാറ്. അത്ര സുന്ദരമായ ആഖ്യാന ശൈലികൊണ്ടും അവതരണരീതികൊണ്ടും കാഴ്ച്ചക്കാര്‍ക്ക് അനൂഭൂതി പകരാന്‍ എന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ആയിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ ഒരു സിനിമ എന്ന നിലയില്‍ നിന്നും മറ്റേതോ തലത്തിലേക്ക് ഇവരുടെ ദൃശ്യാവിഷ്‌ക്കാരം സഞ്ചരിക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടും.

കാട്രു വെളിയിടൈ എന്ന ചിത്രം ഇത്തരം ഒരു അനുഭൂതി സമ്മാനിക്കുമെന്ന് തന്നെയാണ് രണ്ടാമത് ട്രെയിലര്‍ കണ്ടുകഴിഞ്ഞ പ്രേക്ഷകരുടെ പ്രതീക്ഷ. ഉദ്വേഗജനകമായ സാഹസികത ഉള്‍ക്കൊള്ളുന്ന ഫൈറ്റര്‍ജെറ്റ് പൈലറ്റായ കാര്‍ത്തിയുടെയും നായികയായ അദിതി റാവോ ഹൈദരിയുടെയും സുന്ദരമായ പ്രണയമുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മണി വിജയകുമാര്‍, ഡല്‍ഹി ഗണേഷ്, ഹരീഷ് രാജ് എന്നിവര്‍ അണിനിരക്കുന്നു. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനെയും സായി പല്ലവിയെയും ചിത്രത്തിനായ് ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ചിത്രത്തിലെ നല്ലയ് അല്ലയ്, ടാങ്കോ കേലായോ എന്നീ ഗാനങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിക്കുന്നത്. ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

DONT MISS
Top