ഐഡിയയും വോഡഫോണും ലയിച്ചു; ടെലികോം വിപണിയുടെ 42 ശതമാനവും പുതിയ സംയുക്ത കമ്പനിക്ക്

പ്രതീകാത്മകചിത്രം

മുംബൈ: ബ്രിട്ടനിലെ ടെലികോം കമ്പനിയായ വോഡഫോണും, ഇന്ത്യയുടെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഐഡിയയും ലയനം പ്രഖ്യാപിച്ചു. ഏകദേശം എട്ട് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും, ബ്രീട്ടീഷ് കമ്പനിയായ വോഡോഫോണും തമ്മില്‍ ലയിക്കാന്‍ ധാരണയായത്.

45.1 ശതമാനം ഓഹരികള്‍ വോഡോഫോണ്‍ കൈവശംവെയ്ക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുടെ പങ്കാളിത്തം ഉണ്ടാകും. ലയനം പൂര്‍ണമാകുന്നതോടെ ഏകദേശം 40കോടിയിലധികം ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ടെലികോം വിപണിയുടെ 42 ശതമാനവും പുതിയ സംയുക്ത കമ്പനിയാകും കൈകാര്യം ചെയ്യുക. റിലയന്‍സ് ജിയോ ടെലികോം രംഗത്ത് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഐഡിയയും വോഡോഫോണും ലയിക്കുന്നത്.

ഏകദേശം എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണും തമ്മില്‍ ലയിക്കുവാന്‍ ധാരണയായത്. പുതിയ കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയായിരിക്കും ചെയര്‍മാന്‍ സ്ഥാനം എറ്റെടുക്കുന്നത്. ലയനത്തോടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള എയര്‍ടെല്ലിനെയും സംയുക്ത കമ്പനി  പിന്നിലാക്കും.

DONT MISS
Top