ഇനി മദ്യപാനവും പുകവലിയുമില്ല, ദുശ്ശീലങ്ങളോട് ഗുഡ് ബൈ പറയാനൊരുങ്ങി കിംഗ് ഖാന്‍; തീരുമാനം മക്കള്‍ക്കു വേണ്ടിയെന്ന് താരം

മുംബൈ: വര്‍ങ്ങളായി ജീവിതത്തിനൊപ്പം കൂട്ടിയ  പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ദുശ്ശീലങ്ങളെല്ലാം പൂര്‍ണമായും ഒഴിവാക്കി മക്കള്‍ക്കു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാനാണ് താരം ലക്ഷ്യമിടുന്നത്. നാലു വയസുകാരനായ അബ്‌റാമടക്കമുള്ള തന്റെ മക്കള്‍ക്കൊപ്പം കൂടുതല്‍ കാലം ജീവിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ചുമതലകള്‍ ഏറെയുള്ള ഒരു മുതിര്‍ന്ന് രക്ഷിതാവ് എന്ന നിലയ്ക്ക് മക്കള്‍ക്കൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ തനിക്ക് സാധിക്കുന്നില്ല. അതിനെ സംബന്ധിച്ച് ഏറെ ആശങ്കകളും തനിക്കുണ്ട്. എല്ലാ ദുശ്ശീലങ്ങളും ഒഴിവാക്കി മക്കള്‍ക്കൊപ്പം നില്‍ക്കുക എന്നതിനൊപ്പം സ്വന്തം ആരോഗ്യവും നോക്കുകയെന്നും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നും താരം പറയുന്നു.

ഈ പ്രായത്തിലും ഒരു ചെറിയ കുട്ടിയുടെ പിതാവ് എന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. അതുകൊണ്ടു തന്നെ മക്കളുടെ കൂടെ  ഇനിയൊരു 25 വര്‍ഷം കൂടി മക്കള്‍ക്കൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്.   തനിക്ക് 15 വയസ് പ്രായമുള്ളപ്പോഴാണ് തന്റെ മാതാപിതാക്കള്‍ മരിച്ചത്. ഇതേ അവസ്ഥ തന്റെ മക്കള്‍ക്കുണ്ടാവാതിരിക്കാനാണ് തന്റെ പുതിയ തീരുമാനമെന്നും  50 വയസ്സ് പ്രായമുള്ള താരം വ്യക്തമാക്കി.

DONT MISS
Top