കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

കമല്‍ഹാസന്‍ ചന്ദ്രഹാസനൊപ്പം

ചെന്നൈ: സിനിമാ താരം കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.


കമലിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചുമതല നിര്‍വഹിച്ചിരുന്നത് ചന്ദ്രഹാസനായിരുന്നു. കമലിന്റെ പ്രശസ്ത സിനിമകളായ വീരുമാണ്ടി, വിശ്വരൂപം, തൂങ്കാവനം എന്നിവയുടെ നിര്‍മ്മാണ മേല്‍നോട്ടം ചന്ദ്രഹാസനായിരുന്നു. വിശ്വരൂപത്തിന് വിലക്ക് നേരിട്ട കാലത്ത് ചന്ദ്രഹാസന്റെ പിന്തുണയാണ് ചിത്രം പുറത്തിറക്കാന്‍ പ്രേരണയായതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

സിനിമയിലേയ്ക്ക് എത്തുന്നതിന് മുമ്പ് അഭിഭാഷകനായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി ജനുവരിയിലായിരുന്നു മരിച്ചത്. നടന്‍ ചാരുഹാസന്‍ ജ്യേഷ്ഠനാണ്.

DONT MISS
Top