ഐശ്വര്യ റായ് ബച്ചന്റെ പിതാവ് അന്തരിച്ചു

ഫയല്‍ ചിത്രം

മുംബൈ: ബോളിവുഡ് താരറാണിയും മുന്‍ ലോസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. ശനിയാഴ്ച മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

ഒരു മാസം മുന്‍പാണ് അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ ലീലാവതി ആശുപത്രിയിലെത്തി.

അഭിഷേക് ബച്ചനും ഐശ്വര്യയും ആശുപത്രിക്ക് വെളിയില്‍

വൃന്ദയാണ് കൃഷ്ണരാജിന്റെ ഭാര്യ. ഐശ്വര്യയെ കൂടാതെ ആദിത്യ എന്ന മകനും അദ്ദേഹത്തിനുണ്ട്. ആദിത്യ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

DONT MISS
Top