മാറിടം ‘നിങ്ങള്‍ക്ക്’ തുറിച്ചു നോക്കാനുള്ള ഇടമല്ലെന്ന് പരസ്യമായി പ്രതികരിച്ച ആ മിടുക്കി ഇവളാണ്, മാന്‍വി ഗാഗ്രോ എന്ന വെബ് സ്റ്റാര്‍

സ്ത്രീകളെ നോക്കി ദഹിപ്പിക്കുന്ന പുരുഷന്മാര്‍ക്കെതിരെ ശക്തമായ സന്ദേശവുമായി പുറത്തുവന്ന ഹ്രസ്വ ചിത്രമാണ് ‘ഹെര്‍- ലെറ്റ് ദ വോയ്‌സ് ബി യുവേഴ്‌സ്’. ഇങ്ങനെ പറഞ്ഞാല്‍ പെട്ടെന്നങ്ങ് മനസിലാകണമെന്നില്ല. മേലുദ്യാഗസ്ഥന്റെ മാറിടത്തേക്കുള്ള തുറിച്ചു നോട്ടത്തെ ഇത്ര കഷ്ടപ്പെട്ടു നോക്കുന്നതെന്തിനാ, താന്‍ കാണിച്ചു തരാമല്ലോ’ എന്നു പറഞ്ഞ്, മേല്‍വസ്ത്രം അഴിക്കാനൊരുങ്ങി പ്രതിഷേധിച്ച ആ മിടുക്കി അഭിനയിച്ച ഹ്രസ്വ ചിത്രം. വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലം വെബ്ബില്‍ വന്‍ ഹിറ്റായിരുന്നു. ഒരിക്കലെങ്കിലും അവള്‍ ആരാണെന്ന് ചിന്തിച്ചവരുണ്ടാകും. മീനാക്ഷിയായി മേലുദ്യാസ്ഥന്റെ തൊലിയുരിച്ച ആ പെണ്‍കുട്ടിയുടെ പേര് മാന്‍വി ഗാഗ്രോ, ബോളിവുഡിന്റെ വെബ് സ്റ്റാര്‍.

സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി മുംബൈയിലെത്തിയവളാണ് മാന്‍വി. ഇതിനിടെ വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഡിസ്‌നിയുടെ ‘ദൂം മച്ചാവോ ദൂം’ എന്ന ടിവി സീരിയലിലൂടെയായിരുന്നു മാന്‍വിയുടെ അഭിനയ പ്രവേശം. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന മാന്‍വിക്ക് ദൂം മച്ചാവോ ദൂമിന്റെ ഓഡിഷനില്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. അതിനു ശേഷം ചില ടിവി സീരിസുകളിലേക്കും ക്ഷണം വന്നു. എന്നാല്‍ എല്ലാം ഒരു ടൈപ്പ് കഥാപാത്രങ്ങളായിരുന്നതിനാല്‍ അവയെല്ലാം നിരസിച്ചു. ഇതിനിടെ ദില്ലിയിലേക്ക് മടങ്ങി സൈക്കോളജിയില്‍ ബിരുദമെടുക്കുകയും ചെയ്തു. അപ്പോഴും സിനിമ എന്ന മോഹം അവള്‍ മനസില്‍ കാത്തു സൂക്ഷിച്ചു.

2011 ല്‍ മുംബൈയില്‍ തിരിച്ചെത്തിയ മാന്‍വി, നോ വണ്‍ കില്‍ഡ് ജെസിക്ക എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. കൂടാതെ നാടകങ്ങളിലും സജീവമായി. അവിടെ നിന്നാണ് ബിം ഇന്ത്യന്‍ എന്ന യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ മുംബൈ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്നത്. യൂട്യൂബില്‍ ഇത് 25 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇതിനിടെ അഭിഷേക് ബച്ചനൊപ്പം ഐഡിയയുടെ പരസ്യത്തിലും  പി കെ എന്ന ചിത്രത്തിലും മാന്‍വി അഭിനയിച്ചു.

2015 ലാണ് കരിയറിനെ തന്നെ മാറ്റിമറിച്ച ടിവിഎഫ് പിക്ചേഴ്സ് എന്ന വെബ് സീരിസിലേക്ക് മാന്‍വി എത്തുന്നത്. നാല് യുവാക്കള്‍ ലക്ഷ്യം നേടുന്നതായിരുന്നു ഇതിന്റെ കഥാപ്രമേയം. ഇതിലെ ഏക സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. മാന്‍വിയായിരുന്നു. ഇത് ഏറെ പ്രശംസ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രിപ്പിളിംഗും മാന്‍വിക്ക് ബ്രേക്ക് നല്‍കി.

DONT MISS
Top