അക്ഷയ് കുമാറിനു പിന്നാലെ സൈന; മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 6.5 ലക്ഷം രൂപയുടെ ധനസഹായം

സൈന നെഹ്‌വാള്‍

സുക്മ: ചത്തീസ്ഘട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബുങ്ങള്‍ക്ക് ബാഡ്മിന്റെണ്‍ താരം സൈന  നെഹ്‌വാളിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കാനാണ് തീരുമാനം.

നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ചത്തീസ്ഘട്ടില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതെന്നും. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ പറ്റില്ലെങ്കിലും, അവരുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സാനിയ മാധ്യമങ്ങളോട് പറഞ്ഞു. സുക്മയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നടന്‍ അക്ഷയ് കുമാര്‍ ഒന്‍പത് ലക്ഷം രുപ വീതം നല്കിയിരുന്നു

മാര്‍ച്ച് 11നാണ് സുക്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 12 ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചത്. സിആര്‍പിഎഫ് പട്രോളിംഗിനിടെ മാരകായുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുകയായിരുന്നു. 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സിആര്‍പിഎഫിന്റെ 219ആം ബറ്റാലിയനിലെ ജവാന്മായിരുന്നു കൊല്ലപ്പെട്ടത്.

DONT MISS
Top