സെക്‌സ്‌റാക്കറ്റിന് നേതൃത്വം നല്‍കുന്ന സ്ത്രീയും കൂട്ടാളികളും അറസ്റ്റില്‍; പെണ്‍വാണിഭം വാട്‌സാപ്പ് വഴി

അറസ്റ്റിലായ താര ആന്റി

ലക്‌നൗ: വാട്‌സാപ്പ് വഴി സെക്‌സ്‌റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്ന സ്ത്രീയും കൂട്ടാളികളും ഗാസിയാബാദില്‍ വെച്ച് അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ തിരച്ചിലിലാണ് മഞ്ജു അഥവാ താര, ഇവരുടെ കൂട്ടാളികളായ മൂന്ന് പേര്‍ തുടങ്ങിയവര്‍ പിടിയിലാകുന്നത്. ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി താര, വേശ്യാലയം നടത്തിവരുകയായിരുന്നു. വാട്‌സാപ്പ് വഴിയാണ് താര ആളുകളെ സമീപിച്ചിരുന്നത്. അറസ്റ്റിലായ രാജീവ് സേഥിയാണ് താരയുടെ പ്രധാന സഹായി.

16 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് വേശ്യാവൃത്തിയിലേയ്ക്ക് തള്ളിവിട്ട താര ആന്റി എന്ന് വിളിപേരുള്ള സ്ത്രീക്കെതിരെയുള്ള അന്വേഷണമാണ് ഒടുവില്‍ താരയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.  വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി മെസേജ് അയച്ചാണ് ആവശ്യക്കാരെ താര കണ്ടെത്തിയിരുന്നത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞാല്‍ നിരന്തരം മെസേജുകള്‍ വഴിയും കോളുകള്‍ വഴിയും ആളുകളുമായി ബന്ധം സ്ഥാപിക്കുകയാണ് താരയുടെ പതിവ്.

ഗാസിയാബാദില്‍നിന്നും, ഡല്‍ഹിയില്‍ നിന്നുമാണ് പ്രധാനമായും പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. വിവിധ ഗ്രൂപ്പുകളില്‍ നിന്നായി 100ഓളം ആവശ്യക്കാര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍നിന്നും പിടിച്ചെടുത്ത ഫോണില്‍നിന്നും സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളടക്കം ലഭിച്ചിട്ടുണ്ട്. മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ചിത്രവും ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ ഇവര്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

സ്ത്രീകളെ വില്‍പനചരക്കാക്കുന്ന സെക്‌സ്‌റാക്കറ്റില്‍ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന താര അഥവാ താര ആന്റി വാട്‌സാപ്പ് വഴി പ്രവര്‍ത്തനം ശക്തമാക്കിയിട്ട് മൂന്ന് വര്‍ഷമാകുന്നെയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

DONT MISS
Top