ആരാധകന്‍ അടിച്ചെന്ന് ബഹളംവെച്ച് ടോവിനോ; ഒന്നുതൊട്ടതിന് ഇത്രയും ഷോ വേണോയെന്ന് ആരാധകര്‍, സരോജ്കുമാറിന് പഠിക്കുകയാണെന്ന് ട്രോളന്മാര്‍

ടോവിനോ തോമസ്

കൊച്ചി: സിനിമാ തീയറ്ററില്‍ പിച്ചിയെന്ന് പറഞ്ഞ്, ബഹളം വെക്കുകയും തെറി വിളിക്കുകയും ചെയ്ത ടോവിനോ തോമസിനെ മലയാളി മറന്നില്ല. പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലെത്തി, എല്ലാവരും സ്‌നേഹം കാട്ടുമ്പോള്‍ ഒരാള്‍ മാത്രം അത് കാട്ടിയില്ലല്ലോയെന്ന വിഷമമാണ് താന്‍ രേഖപ്പെടുത്തിയത് എന്ന് താരം വിശദീകരിച്ചു. ആ വിശദീകരണത്തില്‍ സംതൃപ്തരായിരുന്നു കേരളം. പിന്നാലെയിതാ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്.

മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്നാണ് ടോവിനോയുടെ ആരോപണം. ഇതേത്തുടര്‍ന്ന് അയാളെ പിടിക്കാന്‍ ടോവിനോ ആവശ്യപ്പെടുന്നു. സ്‌നേഹം കൊണ്ട് ഒന്ന് തൊട്ടതാകാമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കിലും, താരം വിഷയത്തില്‍ പിണങ്ങി കാറിലിരിക്കുന്നു. അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്ന വാശിയും വീഡിയോയിലുണ്ട്. ഒടുവില്‍ സിനിമയിലെ വില്ലനായ രൂപേഷ് പീതാംബരനിടപെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്.


വീഡിയോയില്‍ താരത്തെ അടിക്കുന്നതൊന്നും കാണാനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്ന് തൊടുക മാത്രമാണ് ചെയ്തതെന്ന് സ്‌ക്രീന്‍ ഷോട്ടിന്റെയും വീഡിയോയുടെയും സഹായത്തോടെ നവമാധ്യമങ്ങള്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ മൂക്കില്‍നിന്നും വായില്‍ നിന്നും ചോരയൊലിപ്പിച്ച് കിടക്കുന്ന മാതൃകയിലാണ് താരത്തിന്റെ പ്രകടനമെന്നും വിമര്‍ശനമുണ്ട്. ആരും തൊടുന്നതിഷ്ടമില്ലാത്തയാള്‍ പിന്നെന്തിന് ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല. ടോവിനോ അഹങ്കാരിയാണെന്നും ജാഡയാണെന്നുമെല്ലാം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവരും ചില്ലറയല്ല. വീഡിയോ കണ്ട് സിനിമയിലെ നായകന്‍ യഥാര്‍ത്ഥത്തിലെ വില്ലനും, വില്ലന്‍ യഥാര്‍ത്ഥ നായകനായി എന്നുമാണ് പലരും പറയുന്നത്.

ടോവിനോയ്ക്ക് ഹേറ്റേഴ്‌സിനെ ഉണ്ടാക്കാന്‍ ഫാന്‍സില്ലെന്ന് ഇന്നലെ വരെ പ്രഖ്യാപിച്ചിരുന്ന ട്രോളന്മാര്‍, ഹേറ്റേഴ്‌സിനെ അദ്ദേഹം സ്വയം ഉണ്ടാക്കിക്കോളുമെന്നാണ് ഇന്ന് പറയുന്നത്. ടോവിനോയുടെ ആരാധകരുടെ വിവിധ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ട്രോളുകളാണ് അധികം. ഒന്ന് തൊട്ടാല്‍ ഇഷ്ടപ്പെടാതെ തെറിവിളിക്കുന്നയാളാണ് ടോവിനോയെന്നും ട്രോളന്മാര്‍ പറഞ്ഞുവെക്കുന്നു. ടോവിനോയെ കണ്ടാല്‍ ആരാധകര്‍ പേടിച്ചോടുകയാണെന്നും ഇവര്‍ പറഞ്ഞുവെക്കുന്നു.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ടോവിനോ ജീവിതത്തില്‍ മുഴുവന്‍ ഇത്തരത്തിലാണോ എന്ന് ചോദിക്കുന്ന ട്രോളുകളും സുലഭമാണ്. കുട്ടിക്കാലത്തും യൗവ്വനത്തിലും വീട്ടിലുമെല്ലാം ഇതേ സ്വഭാവം വെച്ച് ടോവിനോ എങ്ങനെ പെരുമാറുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. കാണികളൊന്ന് തൊട്ടാല്‍ പിന്നെ ഓസ്‌കാറിനെ വെല്ലുന്ന അഭിനയമാണ് നടന്‍ കാഴ്ചവെക്കുന്നതെന്നും ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നു.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

രൂപേഷ് പീതാംബരന്‍ ടോവിനോയെ ആശ്വസിപ്പിക്കുന്നതിനെക്കുറിച്ചും നിരവധി ട്രോളുകളിറങ്ങിയിട്ടുണ്ട്. വലിയ സൂപ്പര്‍സ്റ്റാറാണെന്ന ധാരണയാണ് ഇപ്പോളേ ടോവിനോയ്‌ക്കെന്ന് സ്ഥാപിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. മറ്റ് യുവതാരങ്ങളെ മാതൃകയാക്കാന്‍ നിര്‍ദേശിക്കുന്നവരുമുണ്ട്.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

അതേസമയം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ ഈ വിഷയത്തിലും ഒന്ന് ട്രോളാനുള്ള അവസരം ഉപയോഗിച്ചവരുമുണ്ട്. അത്തരത്തിലുള്ള ട്രോളുകളെല്ലാം മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമുള്ള മുന്‍വാര്‍ത്തകളും ആയുധമാക്കുന്നു. ഈ നടന്മാരുടെ ഫാന്‍സും സമാനമായ പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് ട്രോളന്മാര്‍ പറയാന്‍ ആരോപിക്കുന്നത്.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ആവര്‍ത്തിച്ച് സമാനമായ അനുഭവങ്ങളുണ്ടാകുന്നതാണ് ട്രോളന്മാരെ പ്രകോപിപ്പിച്ചത്. മുന്‍പ് ആരാധകനെ ടോവിനോ പിച്ചിയതിന് തെറിവിളിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് താരത്തിനൊപ്പം നിന്നവര്‍പോലും ഇന്ന് ട്രോളാനിറങ്ങിയിട്ടുണ്ട്.

അന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ടോവിനോ കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമയുടെ വിജയം ഒരു തിയേറ്ററില്‍ ആഘോഷിക്കുന്നതിനിടെ തന്നെ പിന്നില്‍ നിന്നും പിച്ചി ഉപദ്രവിച്ച സാഹചര്യത്തിലാണ് താന്‍ ആയാളെ തെറിവിളിച്ചതെന്ന് ടോവിനോ പറയുന്നു. പിച്ചി, നുള്ളി എന്നു പരാതിപ്പെടാന്‍ താന്‍ നഴ്‌സറി കുട്ടിയൊന്നുമല്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആര്‍ക്കും ആരെയും ഉപദ്രവിക്കാം എന്ന അവസ്ഥ ദയനീയവും ഭയാനകവുമാണെന്ന് ടോവിനോ പറഞ്ഞിരുന്നു.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fvideos%2F1681543321875682%2F&show_text=0&width=400″ width=”400″ height=”400″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

സ്വല്‍പ്പം ട്രോളിയാലും നവമാധ്യമങ്ങളിലാര്‍ക്കും ടോവിനോയുടെ പ്രകടനത്തോട് വിയോജിപ്പുമില്ല. മലയാളത്തിന്റെ വരുംകാല സൂപ്പര്‍സ്റ്റാറുകളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ടോവിനോ, ഇത്തരത്തിലുള്ള ചെറിയ തെറ്റുകളും തിരുത്തി തിരിച്ചെത്തുമെന്നാണ് ആരാധകരുടെയും സോഷ്യല്‍മീഡിയയുടെയും പ്രതീക്ഷ.

DONT MISS
Top