ശ്രദ്ധയാകര്‍ഷിച്ച് മഞ്ഞുസുനാമി; എന്നാലും എങ്ങനെയാണ് ട്രെയിന്‍കാരാ നിങ്ങള്‍ പാളം കണ്ടുപിടിക്കുന്നതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

റെയില്‍ പാളത്തില്‍ ഒരു കുഞ്ഞു മൊട്ടുസൂചി കിടന്നാല്‍ അത് കാണുന്നവര്‍ അധികൃതരെ അറിയിക്കാറുണ്ട്. അത്രയ്ക്ക് ശ്രദ്ധചെലുത്തി അപകട സാധ്യത ഒഴിവാക്കിയാണ് ഗവണ്‍മെന്റ് ട്രെയിന്‍ ഗതാഗതം മുന്നോട്ടുകൊണ്ടുപോകുന്നതും. എന്നാല്‍ ഓരോ നിമിഷവും തടസങ്ങള്‍ വന്ന് മൂടുന്ന റെയില്‍ പാതയിലും നൂറുകണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ട്രെയിന്റെ സാരഥിയായ ലോക്കോ പൈലറ്റിന് ചെറിയ അഭിനന്ദനങ്ങള്‍ മതിയാകാതെ വരും. അത്തരമൊരു സാഹചര്യത്തില്‍ സ്‌റ്റേഷനിലേക്കെത്തുന്ന ഒരു ട്രെയിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ താരം.

അമേരിക്ക മഞ്ഞുപുതച്ചപ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞത്. റെയില്‍ പാളങ്ങളും റോഡുകളും മഞ്ഞുകൊണ്ട് മൂടി. റോഡിലെ മഞ്ഞ് മാറ്റാന്‍ പ്രത്യേക യന്ത്രങ്ങളുണ്ട്. എന്നാല്‍ റെയില്‍ പാളത്തിലെ മഞ്ഞ് ഗവണ്‍മെന്റിന് പിടിപ്പത് പണിതന്നെ. ട്രെയിന്‍ പോകുമ്പോഴാണ് പാളവും വൃത്തിയാകുന്നത്. മറ്റൊരു ട്രെയിന്‍ വരുന്നതിനുമുമ്പേ വീണ്ടും പഴയതിനേക്കാള്‍ കട്ടിയില്‍ മഞ്ഞുവീഴുകയും ചെയ്യും.

റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരെ പലപ്പോഴും ട്രെയിന്‍ മഞ്ഞില്‍ കുളിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും നല്ല വേഗത്തില്‍ സ്റ്റേഷനിലെത്തുന്ന ട്രെയിനുകള്‍. ഇങ്ങനെ ട്രെയിന്‍ വരുവമ്പോള്‍ മഞ്ഞ് ഇരുവശത്തേക്കും തെറിച്ച് വീഴുന്നതുകാണാന്‍ പ്രത്യേക ഭംഗിയാണ്. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരായ കുറച്ചുപേര്‍ പാളത്തോട് ചേര്‍ന്നുനിന്ന് എടുത്ത വീഡിയോയും അതിന്റെ സ്ലോമോഷനും വളരെ നയനാനന്ദകരമാണ്.

വീഡിയോ പകര്‍ത്തിയ ആളുടെ തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആളാണ് സ്ലോമോഷന്‍ വീഡിയോ പകര്‍ത്തിയത് എന്ന് രണ്ടുവീഡിയോയും ശ്രദ്ധിച്ചുകണ്ടാല്‍ മനസിലാകും. ഇത്തരമൊരു റെയില്‍ പാളത്തിലൂടെ ട്രെയിനോടിക്കുന്ന ലോക്കോ പൈലറ്റിനും അഭിനന്ദനമേകുന്നുണ്ട് വീഡിയോ കാണുന്ന ചിലര്‍. പാളം നിലത്തുണ്ടെന്ന് ഉറപ്പാണെങ്കിലും ഈപ്പണിക്ക് ചില്ലറ മനക്കട്ടി പോര എന്നും അഭിപ്രായമുണ്ട്.

First train into Rhinecliff since the storm.

Posted by Craig Oleszewski on Wednesday, March 15, 2017

തൊട്ടുമുന്നില്‍ നിന്ന ആള്‍ പകര്‍ത്തിയ ദൃശ്യം സ്ലോമോഷനില്‍

DONT MISS
Top