കട്ടപ്പ എന്തിന് കൊന്നുവെന്ന് പറയാൻ ബാഹുബലി 2 വരുന്നു; തീപാറും സംഘട്ടന രംഗങ്ങളുമായി ബാഹുബലി 2 ട്രെയിലര്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ടം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. അനുഷ്‌കയുടെ സാനിധ്യവും ട്രെയിലറിന് മാറ്റുകൂട്ടുന്നു.

എന്നാല്‍ ട്രെയിലര്‍ നിരാശപ്പെടുത്തുന്നുവെന്ന് ആരാധകരുടെ ആദ്യ കമന്റുകളില്‍ ചിലത്. വിഎഫ് എക്സ് മികച്ചുനിൽക്കുന്നില്ല എന്നാണ് ആദ്യ പ്രതികരണങ്ങളിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബജറ്റ് ചിത്രമായിരുന്നിട്ടു കൂടി ട്രെയിലറിന്റെ വിഷ്വലില്‍ ആ ക്വാളിറ്റിയില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

ഏറെ കൊട്ടിഘോഷിച്ച ചിത്രമായിരുന്നു ബാഹുബലി. 180 കോടി മുടക്കി ചിത്രീകരിച്ച ബാഹുബലി ദി ബിഗിനിംഗ് എന്ന ചിത്രം 650 കോടി രൂപയോളമാണ് തീയ്യറ്ററുകളില്‍നിന്നും വാരിയെടുത്തത്. ബാഹുബലി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരുന്നത്.
സിനിമ പോസ്റ്ററിന് നല്‍കിയ അതേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നിമിഷം നേരംകൊണ്ട് ബാഹുഹലിയുടെ ട്രെയിലറിനെ വരവേറ്റത്.തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യറ്ററുകളിലെത്തും.

DONT MISS
Top