ഈ ബര്‍ഗറിന്റെ വില ആറ് ലക്ഷം രൂപ !

ദുബായ്: ഒരു ബര്‍ഗറിന്റെ മാത്രം വില ആറ് ലക്ഷം രൂപ. സംഗതി കേട്ട് ഞെട്ടിയോ? എന്നാല്‍ സംഭവം സത്യമാണ് ദുബായിലാണ് ഒരു ബര്‍ഗര്‍ ആറുലക്ഷത്തിലധികം രൂപക്ക് വീറ്റുപോയത്. സ്തനാര്‍ബുധത്തിനെതിരായ ക്യാമ്പെയിനായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ റെക്കോര്‍ഡ് വിലക്ക് വീറ്റുപോയത്.

ദുബായി മാളിലായിരുന്നു ലേലം നടന്നത്. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ ബര്‍ഗറാണ് 36700 ദിര്‍ഹത്തിന്് ലേലത്തില്‍ പോയത്. ആറുലക്ഷത്തി അറുപതിനായിരത്തോളം ഇന്ത്യന്‍ രൂപ വരും ഇത്. ഒരു ബര്‍ഗറിന് കിട്ടുന്ന റെക്കോര്‍ഡ് വിലയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

സ്തനാര്‍ബുദത്തിനെതിരായ പ്രചാരണ പരിപാടിയായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ ലേലം സംഘടിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ലക്ഷ്യത്തോടെ ബര്‍ഗര്‍ ലേലം നടത്തിയിരുന്നു. അന്ന് 25700 ദിര്‍ഹമാണ് ലഭിച്ചിരുന്നത്. നാലു മണിക്കൂര്‍ നീണ്ട നിന്നതായിരുന്നു ഇത്തവണത്തെ ലേലം. യുഎഇയിലെ ലൈഫ് സ്റ്റൈല്‍ മാഗസിനായ വില്ല 88-ന്റെ ഉടമയാണ് 35700 ദിര്‍ഹത്തിന് ഇത്തവണ ബര്‍ഗര്‍ ലേലത്തില്‍ പിടിച്ചത്. സുഗന്ധ വ്യഞ്ജനങ്ങളും കുങ്കുമപ്പൂവുമെല്ലാം ചേര്‍ത്താണ് ബര്‍ഗ്ഗര്‍ ഉണ്‍ാക്കിയത്. ഇതോടൊപ്പം മറ്റ് മൂന്നു ബര്‍ഗ്ഗറുകള്‍ക്കൂടി വലിയ വിലക്ക് വിറ്റിട്ടുണ്ട്

DONT MISS
Top