വേശ്യാലയം നടത്തിപ്പുകാരിയായി വിദ്യാ ബാലന്‍; ബീഗം ജാന്‍ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ്

വിദ്യാ ബാലന്‍ നായികയായെത്തുന്ന ബീഗം ജാന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ്. ചിത്രത്തില്‍ വേശ്യാലയം നടത്തിപ്പുകാരിയായാണ് വിദ്യ എത്തുന്നത്. ഇന്ത്യാ പാക് വിഭജന കാലത്ത് അതിര്‍ത്തിയിലായ ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റിതുപര്‍ണ സെന്‍ ഗുപ്ത നായികയായ രാജ്കഹിനി എന്ന ബംഗാളി ചിത്രത്തിന്റെ റീമെയ്ക്കാണ് ബീഗം ജാന്‍.

വേശ്യാലയത്തിലെ അന്തേവാസികളുടെ ജീവിതവും സുഖ ദു:ഖങ്ങളുമാണ് ട്രെയ്‌ലറിലെ കാഴ്ച്ചകളില്‍ തെളിയുന്നത്. മൗണ്ട് ബാറ്റണ്‍ പ്രഭു ഉള്‍പ്പെടെയുള്ള ജീവിച്ചിരുന്നവരായ ആളുകളുടെ വേഷങ്ങളും ചിത്രത്തിലുണ്ടാവും. യതാര്‍ഥ സംഭവങ്ങളാണ് ചിത്രത്തിലെ കഥയ്ക്കാധാരം. ഹോളി ആഘോഷവും സംഘര്‍ഷങ്ങളും ആയുധമെടുക്കേണ്ടിവരുന്നതും മികച്ച രീതിയില്‍ ട്രെയ്‌ലറില്‍ ചിത്രീകരിച്ചിരിക്കുന്നു.

മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രീയ ശരണും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസറുദ്ദീന്‍ ഷാ ഉള്‍പ്പെടെ പ്രതിഭാധനരുടെ വലിയ നിര തന്നെയാണ് ചിത്രത്തിലുള്ളത്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനുമാലിക്കാണ്. സിനിമ ഏപ്രില്‍ 14 ന് തീയേറ്ററുകളിലെത്തും.

DONT MISS
Top