‘ഞാനൊരു പൊതുസ്വത്തല്ല’; തോളില്‍ കൈയ്യിട്ട് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ആരാധകനെതിരെ പൊട്ടിത്തെറിച്ച് വിദ്യാബാലന്‍

കൊല്‍ക്കത്ത:  അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ആരാധകനെതിരെ പൊട്ടിത്തെറിച്ച് നടി വിദ്യ ബാലന്‍. താരങ്ങളുടെ സ്വാകാര്യത ആരാധകര്‍ മാനിക്കണമെന്ന് വിദ്യ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ബീഗം ജാനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകന്‍ സിരിജിത്ത് മുഖര്‍ജിയോടും ഒപ്പം വിദ്യ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. സെല്‍ഫി എന്ന ആവശ്യവുമായി ഒരു ആരാധകന്‍ താരത്തെ സമീപിക്കുകയായിരുന്നു. ചിത്രം പകര്‍ത്താന്‍ വിദ്യ ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് ആരാധകന്‍ വിദ്യയോട് ചേര്‍ന്നു നില്‍ക്കുകയും തോളില്‍ കൈവയ്ക്കുകയുമായിരുന്നു. എന്നാല്‍ ഇത് വിലക്കിയതോടെ ആയാള്‍ കൈ എടുത്തുമാറ്റി. വീണ്ടും വിദ്യയോട് ചേര്‍ന്നുനിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ആരാധകന്റെ കൈ വീണ്ടും വിദ്യയുടെ തോളില്‍ സ്പര്‍ശിച്ചത്. ഇതോടെ താരത്തിന്റെ ക്ഷമ പരിധിവിട്ടു.

ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്, എന്നു കരുതി താനൊരു പൊതുസ്വത്തല്ലെന്ന് വിദ്യ പൊട്ടിത്തെറിച്ചു. ‘ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരും. നടിമാര്‍ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വിദ്യ പ്രതികരിച്ചു.

DONT MISS
Top