സ്മാര്‍ട്ട്‌ഫോണിനും ടിവി കാണലിനും കൂടുതല്‍ സമയം ചിലവഴിക്കുന്ന കുട്ടികളില്‍ പ്രമേഹ സാധ്യത വളരെക്കൂടുതലെന്ന് പഠനം

പ്രതീകാത്മക ചിത്രം

മുറിയ്ക്കുള്ളില്‍ ഒതുങ്ങുന്ന പുത്തന്‍ തലമുറയിലെ കുട്ടികളുടെ ഇടയില്‍ പ്രമേഹ രോഗം വര്‍ദ്ധിക്കുന്നു. ടിവി കാണല്‍ സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍, ടാബ്‌ലെറ്റുകളുടെ അമിതോപയോഗം എന്നിവയുള്ള കുട്ടികളിലാണ് പ്രമേഹം കൂടുതലായി കണ്ടെത്തിയത്. ഇവരില്‍ വരാന്‍ സാധ്യത കൂടുതലുള്ളത് ടൈപ്പ് 2 പ്രമേഹമാണെന്നും പഠനം പറയുന്നു.

ആര്‍ച്ചീവ്‌സ് ഓഫ് ഡിസീസെസ് ഇന്‍ ചൈല്ഡ് ഹുഡ് എന്ന ജേണലിലൂടെയാണ് പഠനം പുറത്തുവന്നത്. 4500 കുട്ടികളിലാണ് പഠനം നടത്തിയത്. കൂടുതല്‍ സമയം ഇങ്ങനെ സ്‌ക്രീനില്‍ നോക്കി സമയം ചിലവഴിക്കുന്ന കുട്ടികളില്‍ പ്രമേഹസാധ്യതയും കൂടുതലായിരുന്നു. ഇവര്‍ ഒരു സ്ഥലത്തിരുന്ന് സമയം ചിലവഴിക്കുന്നതാണ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്.

പുറത്തിറങ്ങി മറ്റ് കളികളിലേര്‍പ്പെടാന്‍ സ്ഥലമില്ലാത്തതും ശരീരമനങ്ങി കളിക്കാനുള്ള മടിയുമാണ് സ്മാട്ട് ഫോണുകളിലും ടിവിയിലും സമയം ചിലവഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. ഇതിനിടയില്‍ വ്യായാമം ചെയ്യാനും കുട്ടികള്‍ മെനക്കെടാറില്ല. ശാരീരിക അധ്വാനം വേണ്ടാത്ത വിധത്തിലുള്ള, സമയം പോക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് നേരത്തേയും പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

DONT MISS
Top