കൊട്ടിയൂര്‍ പീഡന കേസ്; ഫാദര്‍ തേരകവും കൂട്ടുപ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ പീഡനകേസില്‍ പ്രതി ഫാ.റോബന്‍ വടക്കുംഞ്ചേരിയെ സഹായിച്ച കൂട്ടു പ്രതികളോട് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ,സിസ്റ്റര്‍ ഒഫീലീയ എന്നിവരടക്കമുള്ള പ്രതികളോടാണ് അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടത്.

അതേസമയം പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസുകളില്‍ പലതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പീഡനത്തിനിരയായി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചാണ് ഫാ. തോമസ് ജോസഫ് തേരകത്തിനെതിരെയും നാല് കന്യാസ്ത്രീകള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്.

DONT MISS
Top