പട്ടാളക്കഥകളില്‍ നിന്നും മാറി റൊമാന്റിക് ത്രില്ലറുമായി മേജര്‍ രവി; ജോമോന്‍ ടി ജോണ്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

നിവിന്‍ പോളി, ജോമോന്‍ ടി ജോണ്‍

കൊച്ചി: ക്യാമറകണ്ണുകള്‍ക്കൊണ്ട് കവിതയെഴുതുന്ന ജോമോന്‍ ടി ജോണ്‍ എന്ന ഛായഗ്രാഹകന്‍ നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളിയെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന റൊമാന്റിക് ത്രില്ലറാകും ജോമോന്‍ നിര്‍മ്മിക്കുക. 2017ന്റ അവസാനത്തോടു കൂടി ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

ജോമോന്‍ തന്നെ ഛായഗ്രാഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഗോപി സുന്ദര്‍ ഈണം പകരും. ചിത്രതത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാധാരണയായി സൈനീകരുടെ കഥകള്‍ ഇതിവൃത്തമാക്കുന്ന മേജര്‍ രവി, ആദ്യമായി പരീക്ഷിക്കുന്ന റൊമാന്റിക്ക് ത്രില്ലറാകും ചിത്രം.

പതിവു ശൈലിയില്‍ നിന്നു മാറി പ്രണയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മേജര്‍ രവി. യഥാര്‍ത്ഥ പ്രണയകഥയുമായാണ് ഇനി മേജര്‍ എത്തുന്നത്. പ്രണയത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള മാനസിക അവസ്ഥയുണ്ടാവുന്നതായി തനിക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് റൊമാന്റിക് ചിത്രമൊരുക്കുന്നതെന്ന് മേജര്‍ രവിയുടെ പ്രതികരണം.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റംക്കുറിച്ച ജോമോന്‍ ടി ജോണ്‍. അദ്ദേഹത്തിന്റെ തന്നെ വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തില്‍ നിന്നു പിന്മാറിയിരുന്നു. രോഹിത്ത് ഷെട്ടി ഒരുക്കുന്ന ഗോല്‍മാല്‍ പരമ്പരയിലെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ജോമോന്‍. ലാല്‍ ജോസിന്റെ തിര്ക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി സംവിധാനരംഗത്ത് കൂടി കൈവയ്ക്കാനുള്ള ആലോചനയിലാണ് എന്നണ് സിനിമാ ലോകത്ത് നിന്നുള്ള വിവരങ്ങള്‍.

DONT MISS
Top