“ഗൂഗിള്‍ മീറ്റ്” പുതിയ വിഡിയോ കോണ്‍ഫറസിങ് ആപ്പുമായി ഗൂഗിള്‍; ഒരേ സമയം 30 പേര്‍ക്ക് വരെ പങ്കെടുക്കാം

ഗൂഗിള്‍ മീറ്റ്

ഗൂഗിള്‍ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പഌക്കേഷന്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മുപ്പത് പേര്‍ക്ക് ഒരേ സമയം ഒരുമിച്ച് കൂടുവാന്‍ സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ഡെസ്‌ക്ടോപ്പ് വെര്‍ഷനാണ് ഉടന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ മീറ്റിങ് കോഡ് ആദ്യം നല്‍കിയാല്‍ വരാന്‍ പോകുന്ന മീറ്റിങ്ങുകള്‍ വലതുവശത്ത് കാണുവാന്‍ സാധിക്കുന്നതാണ്.

ഗൂഗിള്‍ ഹാങ്ങൗട്ട് മുഖേനയാണ് ഈ ആപ്പ് ലഭ്യമാകുക. മീറ്റിങ് കോഡ് നല്‍കി വീഡിയോ കോളില്‍ ജോയിന്‍ ചെയ്യുവാന്‍ സാധിക്കുന്ന സൗകര്യം മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ബിസിനസ് സംബന്ധമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ ആപ്ലിക്കേഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഹാങ്ങൗട്ടില്‍ ഒരു സമയത്ത് പത്ത്‌പേര്‍ക്ക് മാത്രമേ ഒരുമിച്ച് സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. മുപ്പത് പേരടങ്ങുന്ന വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സംസാരിക്കുവാന്‍ ഈ ആപ്പ് സൗക്യപ്രദമാണ്.

ജിമെയില്‍, കലണ്ടര്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ച് ഹാങ്ഔട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ മീറ്റിംഗ് സമയങ്ങള്‍ ക്രമീകരിക്കുവാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്. ആവശ്യമുള്ളവരുടെ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് അവരെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുവന്‍ സാധിക്കും. വലിയ കോണ്‍ഫറന്‍സ് ആണെങ്കില്‍ സംസാരിക്കുന്ന ആളിനും പങ്കെടുക്കുന്ന മറ്റുള്ള ആളുകളുടെ ലിസ്റ്റ് , പേരുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്കും പ്രത്യേകം ബോക്‌സുകള്‍ സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കുന്നതാണ്. ഗുഗിള്‍ അലോയ്ക്ക് സംഭവിച്ചത് പോലെയുള്ള പതനം ഗൂഗിള്‍ മീറ്റിന് സംഭവിക്കുമോ എന്നാണ് ടെക്ക് ലോകം നോക്കി കാണുന്നത്.

DONT MISS
Top