റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു; ബിഎസ്4 എഞ്ചിനുവേണ്ടിയാണ് വിലവര്‍ദ്ധനവെന്ന് കമ്പനി

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

മലിനീകരണ നിയന്ത്രണ നിയമത്തെ കൂട്ടുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു. അടുത്ത മാസം മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും ഭാരത് സ്റ്റേജ് 4 എന്ന നിലവാരം പാലിക്കണം എന്ന നിയമം പ്രാബല്യത്തില്‍ വരുന്നു എന്നതാണ് വില കൂട്ടുന്നതിന്റെ കാരണം. ഏറ്റവും കുറഞ്ഞ വില വര്‍ദ്ധന 3000 രൂപയാണ്. പുതിയ അറിയിപ്പ് എല്ലാ വിതരണക്കാര്‍ക്കും ഉടനെ ലഭിക്കും.

ബിഎസ് 4 നിലവാരമുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന ഇലക്ട്രയാണ് നിലവില്‍ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്. പുതിയ വില നിലവാരത്തോടൊപ്പം പുതിയ ഫീച്ചറുകളും എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ബൈക്കുകള്‍ക്ക് നല്‍കും. ഇതിലൊന്നാവും ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍. വില വര്‍ദ്ധിപ്പിച്ചിട്ടും മെക്കാനിക്കല്‍ പാര്‍ട്ടുകള്‍ക്ക് യാതൊരുമാറ്റമോ നിലവാരം വര്‍ദ്ധിപ്പിക്കലോ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് എന്‍ഫീല്‍ഡ്. കഴിഞ്ഞമാസം പള്‍സറിനെയാണ് എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ തോല്‍പ്പിച്ചത്. ചരിത്രത്തിലാദ്യമാണ് കമ്പനിക്ക് ഇങ്ങനെയൊരു മുന്നേറ്റം. ഇത്തരത്തിലുള്ള വില്‍പ്പനതന്നെയാണ് കമ്പനിയെ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇതോടെ ബേസിക് മോഡലിന് 1.25 ലക്ഷം രൂപയാകും വില.

DONT MISS
Top