കേരളം ബാലികാപീഡനങ്ങളുടെ നാടാകുന്നു-അടയാളം

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാര്‍ ഒരേരീതിയിലുള്ള ലൈംഗിക പീഡനത്തിന് ഇരയായവരാണ്. ജ്യേഷ്ഠത്തി മരിച്ചപ്പോള്‍ നിസ്സംഗരായിരുന്ന പൊലീസുകാരാണ് അനുജത്തിക്കും മരണവഴിയൊരുക്കിയത്. പൊലീസിന്റെ ഈ മനുഷ്യത്വഹീനമായ നിഷ്‌ക്രിയതയ്‌ക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കം രംഗത്തെത്തി. സംസ്ഥാനത്തെ പൊലീസിംഗിലെ അക്ഷന്തവ്യമായ പിഴവാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കാന്‍ കാരണം.

DONT MISS
Top