കീശ ചോരാതെ വീഡിയോകള്‍ കാണാം; ഡാറ്റ തീരാതിരിക്കാന്‍ പരിഹാരവുമായി യുടൂബ് ഗോ


ജിയോ വരുന്നതിനുമുമ്പ് ഇന്റര്‍നെറ്റിനായ് റീച്ചാര്‍ജിനെ ആശ്രയിക്കുന്നവരുടെ അവസ്ഥ എന്തായിരുന്നു? കൊള്ളക്കാരേപ്പോലെ നമ്മില്‍നിന്നും നെറ്റവര്‍ക്കുകള്‍ പണം അപഹരിച്ചിരുന്നു. ഒരു വീഡിയോ കണ്ടുകഴിയുമ്പോഴേക്ക് ഡാറ്റായും ടോക്‌ടൈമും തീര്‍ന്ന് നാം കുത്തുപാളയെടുത്തിട്ടുണ്ടാവും. ഇതിനൊരു പരിഹാരമുണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ സഹായ ഹസ്തവുമായി ജിയോ അവതരിച്ചതിനുപുറമെ യുടൂബും എത്തിയിരിക്കുകയാണ്.

യുടൂബ് ഒരു ആപ്ലിക്കേഷനാണ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ബീറ്റാ വെര്‍ഷന്‍ ഇപ്പോള്‍ത്തന്നെ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. യുടൂബ് ഗോ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ ആപ്ലിക്കേഷന്റെ ഉപയോഗം അത്ര ചെറുതല്ല. ഏതൊരു വീഡിയോ ആണെങ്കിലും ഗോ 640പി യില്‍ ഒതുക്കും. മാത്രമല്ല എത്രത്തോളം ചെറുതായി വീഡിയോ കാണാം എന്നൊരു അറിയിപ്പും ഗോ തരും. യു ടൂബില്‍ സേവ് വീഡിയോ എന്നൊരു സങ്കേതം ഉള്ളതുപോലെ ഗോയില്‍ എത്ര ചെറിയ വലിപ്പത്തില്‍ വേണമെങ്കിലും വീഡിയോ സേവ് ചെയ്യാം.

സേവ് ചെയ്ത് കണ്ടാല്‍ ബഫറിംഗില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യാം. മാത്രമല്ല വീഡിയോ പ്ലേ ചെയ്താല്‍ത്തന്നെ വീഡിയോ പ്രിവ്യൂ എന്നൊരു ഒപ്ഷനും യുടൂബ് ഗോ നല്‍കുന്നു. കാണാന്‍ പോകുന്ന വീഡിയോ എന്താണെന്ന് പ്രിവ്യൂവിലൂടെത്തന്നെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കും. ഫെയ്‌സ് ബുക്കിനോടും ഇന്‍സ്റ്റഗ്രാമിനോടും വന്‍ വെല്ലുവിളിയാണ് യുടൂബ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് യുടൂബ് ഗോ പുറത്തിറക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായത്.

ജിയോ വന്നതോടെ ഡേറ്റ ചിലവാകുന്ന കാര്യം ആരുമങ്ങനെ ശ്രദ്ധിക്കാറില്ലെങ്കിലും മാര്‍ച്ച് 31 നു ശേഷം താരിഫുകളില്‍ മാറ്റംവരുമെന്ന സാഹചര്യത്തില്‍ പുതിയ യുടൂബ് ഗോ തീര്‍ച്ചയായും ഉപകാരപ്പെടും.

DONT MISS
Top