ദുല്‍ഖറിന്റെ കണ്ണു നനയിച്ച് ഗുഡ് ഡേ: ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പുറത്ത്

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. സ്വന്തം താല്‍പര്യങ്ങളെ വെടിഞ്ഞ് മറ്റെരാളുടെ പുഞ്ചിരിക്കായ് പ്രയത്‌നിക്കുന്ന ഒരു പറ്റം കൊച്ച് കൂട്ടുകാരുടെ കഥപറയുന്ന ചിത്രത്തില്‍ അദ്വൈത് തന്നെയാണ് അഭിനയിച്ചതും, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും.

ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്കില്‍ ചിത്രം ലോഞ്ച് ചെയ്തത്. താന്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത് ഹൈസ്‌ക്കൂളില്‍ വച്ചാണെങ്കിലും അതെല്ലാം പ്രദര്‍ശന യോഗ്യമായിരുന്നില്ലെന്നുമ എന്നാല്‍ ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത് സുന്ദരമായ ഒരു സന്ദേശമാണെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താന്‍ തന്നെ ചിത്രം ലോഞ്ച് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും തന്നെ സോമനാക്കി ദുല്‍ഖര്‍ തന്നെ ചിത്രം ലോഞ്ച് ചെയ്താല്‍ മതിയെന്ന് മകന്‍ പറെഞ്ഞന്ന നര്‍മ്മത്തില്‍ ചാലിച്ച കുറിപ്പോടുകൂടിയാണ് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ ഷോര്‍ട്ട് ഫിലിം പങ്കുവെച്ചിരിക്കുന്നത്.

അച്ച അമ്മ ആന്റ് വേദ എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഡ് ഡേ യുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രയാഗാണ്. സംഗീതം അബി ടോം സിറിയക്. അര്‍ജുന്‍ മനോജ്, മിഹാര്‍ മാധവ്, ജാഫര്‍, അനന്തു, സജീവ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മോൻ ആദ്യായിട്ട് ഒരു ഷോർട്ട് ഫിലിം Direct ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ… work എല്ലാം കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു… ആദി… നിനക്ക് ഒരു ഉഗ്രൻ ടurprise ഉണ്ട്… എന്താ …. അഛാ…. ഈ Short film നിനക്ക് ആരാ Launch ചെയ്യണേന്ന് അറിയോ….
ഇല്ല ഛാ… ആരാ… ???
ഞാൻ….ഞാൻ ചെയ്ത് തരാം നിനക്ക് വേണ്ടി….
ഓ…. വേണ്ട ഛാ… ദുൽഖർ ചെയ്ത് തന്നാ മതി… (അങ്ങനെ അഛൻ സോമനായി…) ഞാൻ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല … ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ…. ഞാൻ കട്ട ഫാനല്ലേ….. ഞാൻ അങ്ങനെ D.Q നെ വിളിച്ച് കാര്യം പറഞ്ഞു അവൻ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാൻ വരാല്ലോന്ന്… അവൻ നമ്മുടെ ആളല്ലേന്ന് …. ( അങ്ങനെ അച്ചൻ വീണ്ടും ….)
എന്തായാലും നിന്റെ തിരക്കുകൾ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ …. ഒരു പാട് ഒരുപാട് നന്ദി…
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ….

NB :എന്തായാലും ഇവൻ ഒരു ഭാവി സംവിധായകൻ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ …. അതോ ദുൽഖറോ….

ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്‌

This morning Jayettan invited me to his for something special. His beautiful family gave me the warmest welcome. What…

Posted by Dulquer Salmaan on Saturday, March 11, 2017

ഗുഡ് ഡേ ഷോര്‍ട്ട് ഫിലിം

DONT MISS
Top