കൊടിയ വരള്‍ച്ച; കര്‍ണാടകയില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്തത് 821 കര്‍ഷകര്‍

കര്‍ണാടകയില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് വൈദ്യുതി ആഘാതമേറ്റ മരിച്ച കര്‍ഷകന്‍

കര്‍ണാടക: കൊടിയ വരള്‍ച്ചയെയും, വിള നാശത്തെയും തുടര്‍ന്ന് കടംകയറി കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തവര്‍ ആയിരത്തിന് അടുത്താളുകള്‍.  2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 821 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വര്‍ള്‍ച്ച മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 521 പേര്‍ മാത്രമാണെന്നും, 102 പേരുടെ മരണകാരണമെന്തെന്ന് അറിയാന്‍ ഹൈദ്രാബാദ് ഫോറന്‍സിക്ക് സയിന്‍സ് ലാബോര്‍ട്ടറിയില്‍ പരിശോധന നടക്കുകയാണെന്നു കാര്‍ഷിക വകുപ്പിന്റെ വിശിദീകരണം.

സര്‍ക്കാര്‍ വേറിട്ട പദ്ധതികളും, ഇളവുകളും ചെയ്തുവെങ്കിലും ഇത്രയും വലിയ ആത്മഹത്യ നിരക്ക് ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കാർഷിക മന്ത്രാലയം അഭിപ്രയപ്പെട്ടു. കടങ്ങള്‍ എഴുതിതള്ളണമെന്നും, നീണ്ടകാല ലോണുകള്‍ അനുവദിക്കണമെന്നും ബാങ്കുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയെങ്കിലും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയിളവിലും, ഈ വര്‍ഷം ജനുവരി-ഫെബ്രുവരി കാലയിളവിലും ക്രമാതീതമായി ആത്മഹത്യ നിരക്ക് ഉയര്‍ന്നിരുന്നു.

വിരിപ്പുകൃഷി നടത്തുന്ന കര്‍ണ്ണാടകയിലെ കര്‍ഷകര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി രൂക്ഷമായ വരള്‍ച്ചയും, വിളനാശവും കാരണം വലിയ കടബാധ്യത അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കര്‍ഷകര്‍ക്ക് സഹായകമാവുന്ന ഒട്ടേറെ പദ്ധിതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് കര്‍ണ്ണാടക കാര്‍ഷിക കമ്മീഷന്‍ അദ്ധ്യക്ഷന്‍ പ്രകാശ് കമ്മറാഡി പറഞ്ഞു.

DONT MISS
Top