യുഎന്നില്‍ ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ; ട്രോളന്മാര്‍ ഒരേസ്വരത്തില്‍ ചോദിക്കുന്നു- എന്ന കൊടുമൈ സര്‍ ഇത്?

യുഎന്നില്‍ നൃത്തം ചെയ്യാന്‍ അവസരം കിട്ടിയ ആദ്യ ഇന്ത്യക്കാരിയാണ് രജനീകാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ. പറഞ്ഞിട്ടെന്തുകാര്യം നൃത്തം ചെയ്ത് സ്റ്റേജില്‍നിന്ന് ഇറങ്ങും മുമ്പേ ട്രോളന്മാര്‍ വലിച്ചുകീറി ഒട്ടിച്ചുകളഞ്ഞു. അത്രയ്ക്ക് മോശമായാണ് ഐശ്വര്യ നൃത്തം ചെയ്തത്രെ! നൃത്ത വിദഗ്ധര്‍ ചമഞ്ഞ് നൃത്തത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍ അത്ര വ്യക്തമായ രീതിയില്‍ ഭരതനാട്യത്തെപ്പറ്റി  അറിയാത്തവര്‍ക്കുപോലും സംഗതി കണ്ടിട്ട് അത്ര പന്തിയായി തോന്നുന്നില്ല എന്നതാണ് രസകരമായ കാര്യം.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ഐശ്വര്യ ധനുഷിന് ഐക്യരാഷ്ട്ര സഭയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. എന്നാല്‍ കളിച്ചുവന്നപ്പോള്‍ ഭരതനാട്യം ഡപ്പാംകൂത്ത് ആയിമാറിയെന്നാണ് പ്രധാന ആക്ഷേപം. മഹിഷാസുരമര്‍ദ്ദനം അവതരിപ്പിച്ച് താരം പുറത്തെത്തിയപ്പോഴേക്കും ഐശ്വര്യവധം ട്രോളന്മാര്‍ ഭംഗിയായി ആടിത്തകര്‍ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ലഭിച്ച് മിന്നിനില്‍ക്കേണ്ട ഐശ്വര്യ ട്രോള്‍മഴയില്‍ നനഞ്ഞുകുളിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസിഡറും സിനിമാ സംവിധായികയുമാണ് ഐശ്വര്യ.

ഐശ്വര്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്. താരം കുറ്റകൃത്യമാണ് ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് ഒരു വിദ്വാന്റെ പ്രതികരണം. ഐശ്വര്യയെ നൃത്തം പഠിപ്പിച്ചവരാണ് കുറ്റകൃത്യം ചെയ്തതെന്ന് മറ്റൊരാള്‍ കമന്റിട്ടു. ശരിക്കും ഭരതനാട്യത്തില്‍ ആ ഭാഗം എങ്ങനെയാണ് ആടേണ്ടത് എന്ന് കാണിക്കുന്ന വീഡിയോയും ചിലര്‍ ഇതിനോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.

The pathetic state of Bharatanatyam

Now I know why #SuchitraKarthick is angry! The pathetic state of Bharatanatyam at the United Nations by Aishwaryaa.R.Dhanush Thanks to nepotism of Bharatiya Janata Party (BJP) (#BJP) government.. Aishwayaa's guru should be banned! If Anita R Ratnam see this she will bombard and explode! ஆட தெரியாதவ கூடம் பத்திலைனாளாம்! எங்கும் அரசியல், சிபாரிசு… தகுதியற்றோர்க்கு இடம் கொடுத்தால் இப்படிதான்…

Posted by Parthiban Shanmugam on Thursday, March 9, 2017

DONT MISS
Top