ഭാവന വെറും മാസല്ല, മരണമാസ്സ്: അഡ്വേഞ്ചേര്‍സ് ഒാഫ് ഒാമനക്കുട്ടന്റെ ടീസര്‍ പുറത്ത്

ആസിഫ് അലിയെ നായകനാക്കി നവാഗതനായ രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന അഡ്വേഞ്ചേര്‍സ് ഒഫ് ഒാമനക്കുട്ടന്റെ ആദ്യ ടീസര്‍ പുറത്ത്. ഭാവന നായികയായി എത്തുന്ന ചിത്രം മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തും.
രോഹിത്ത് വി എസ് തന്നെ കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. സിദിഖ്, സൈജു കുറിപ്പ്, ശ്രിന്ദ അഷാബ്, ഷാനി ഷാക്കി എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഭൂരിഭാഗവും മൈസൂരില്‍ ചിത്രീകരിച്ചകരിച്ച ചിത്രം ഒാമനക്കുട്ടന്‍ എന്ന ആസിഫ് അലി കഥാപാത്രത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ്. ഫ്‌ളെമിംഗോ നര്‍ത്തകിയായ പല്ലവി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഫോര്‍ എം എന്‍ടര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റെണി ബിനോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപകടം സംഭവിച്ച് ഓര്‍മ്മ നശിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒാമനക്കുട്ടനെ പല്ലവി പഴയ കാര്യങ്ങള്‍ ഒാര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ടീസറിലെ ദ്യശ്യങ്ങള്‍

DONT MISS
Top