വിവാദ ഗായിക സുചിത്ര കാര്‍ത്തിക് മാനസികാരോഗ്യ കേന്ദ്രത്തില്‍

ഫയല്‍ചിത്രം

തമിഴ് സിനിമ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഗായിക സുചിത്ര കാര്‍ത്തിക് ചികിത്സയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കടുത്ത വിഷാദത്തിന് അടിമയാണെന്നും ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. അസുഖത്തെതുടര്‍ന്നാണ്  സുചിത്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. സുചിത്ര മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്ന വീഡിയോ ഭര്‍ത്താവ് പുറത്തിറക്കുകയായിരുന്നു.

ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തിക് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെ മുഴുവന്‍ വിവാദത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നത്.
തമിഴിലെ മുന്‍നിര നായകന്‍മാരിലൊരാളായ ധനുഷിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി രൂക്ഷമായ രീതിയിലാണ് സുചിത്ര രംഗത്തുവന്നത്. ധനുഷിന് പല നടിമാരുമായും ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. അമലപോള്‍, പാര്‍വതി നായര്‍ ആന്‍ഡ്രിയ തുടങ്ങി മുന്‍ നിര നായികമാരെ എണ്ണി എണ്ണി പറഞ്ഞായിരുന്നു സുചിത്ര പരാമര്‍ശം നടത്തിയത്.

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും, തൃഷയും, അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്തുവിട്ടത്.  തെന്നിന്ത്യന്‍ നടിമാരായ സഞ്ജിത ഷെട്ടി, ഹന്‍സിക, അനുയ തുടങ്ങി നിരവധി പേര്‍ക്കെതിരെയും സുചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായി രംഗത്തുവന്നിരുന്നു. ഗായിക ചിന്‍മയിക്കെതിരായ അപകീര്‍ത്തീകരമായ പരാമര്‍ശങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു.

DONT MISS
Top