മരുന്ന്‍ നിര്‍മ്മിക്കാന്‍ ദേശീയ പക്ഷിയായ മയിലിനെ വന്‍തോതില്‍ കൊന്നൊടുക്കുന്നു: വേള്‍ഡ് വൈല്‍ഡ് ഫണ്ട്

ഫയല്‍ ചിത്രം

ഇന്ത്യയില്‍ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ മയിലുകളെ കെന്നൊടുക്കുന്നു എന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട്. യുനാനി, ആയുര്‍വേദം, സിദ്ധ മരുന്നുകള്‍ ഉണ്ടാകാന്‍ വേണ്ടിയാണ് മയിലുകളെ കൊന്നൊടുക്കുന്നതാണ് വെളിപ്പെടുത്തല്‍. മുറിവൈദ്യന്‍മാര്‍ മാത്രമല്ല മറിച്ച് ആയുഷ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലും മയില്‍ വേട്ട ധാരാളം നടക്കുന്നുണ്ട്. കേരളമടക്കം തമിഴ്‌നാട്, ആന്ദ്രപ്രദേശ്, ഗൂജറാത്ത്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആശുപത്രികളിലും മയിലുകളുടെ അവയവങ്ങളും, തൂവലുകളും കൊണ്ട് ഉണ്ടാക്കുന്ന മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുകയും, വില്‍ക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗര്‍ഭഛര്‍ദ്ദി പോലുള്ള അവസ്ഥകള്‍ക്ക് വേണ്ടി മയില്‍പീലി പൊടിച്ച ഭസ്മങ്ങള്‍ നിര്‍മ്മിക്കുകയും.  മയിലുകളുടെ നഖങ്ങള്‍ ഉണക്കിപ്പൊടിച്ച് എണ്ണയായി മാറ്റി സന്ധി വേദനയക്കുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ദേവാലയങ്ങളിലും,വിനോദ സഞ്ചാര സ്‌പോട്ടുകളിലും,  ചന്തകളില്‍ പോലും മയില്‍ എണ്ണകളും, മയില്‍ നെയ്യും സുലഭമാണെന്നാണ് കണ്ടെത്തല്‍ രാജസ്ഥാനിലെ ബണ്ടി ജില്ലയാണ് ദേശീയ പക്ഷിയായ മയിലിനെ കൊന്നൊടുക്കുന്നതില്‍ മുന്നില്‍. 2016ല്‍ 200 മയിലുകളെ കൊന്നു എന്നാണ് കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

DONT MISS
Top