‘സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള ചുംബന സമരം പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയെ കല്യാണം കഴിച്ച പോലെയായി; ചുംബന സമരത്തെ പരിഹസിച്ച് ജൂഡ് ആന്റണി

സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഇന്നലെ മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയ ചുംബനസമരത്തെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള ചുംബനം സമരം തെരുവുപട്ടിയുടെ കടി കൊള്ളാതിരിക്കാന്‍ മേനക ഗാന്ധിയെ കല്ല്യാണം കഴിച്ച പോലെയായി എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജൂഡ് പരിഹസിക്കുന്നു. ജൂഡിന്റെ അഭിപ്രായ പ്രകടനത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റുമായെത്തിയിട്ടുണ്ട്.

സദാചാര ഗൂണ്ടായിസത്തിനെതിരെ പ്രതിഷേധം ഉയരണം. എന്നാല്‍ അതിനു തെരഞ്ഞെടുത്ത സദാചാര മാര്‍ഗ്ഗമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഇത്തരം ആഭാസങ്ങള്‍ പരസ്യമായി ചെയ്തു പ്രകടിപ്പിച്ചാണോ ഗൂണ്ടായിസത്തെ എതിര്‍ക്കേണ്ടത് എന്നും ഇതിലൂടെ സദാചാരത്തിന്റെ പേര് പറഞ്ഞിട്ടുള്ള ആക്രമണം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നും ചുംബനസമരക്കാര്‍ക്ക് നേരെ പലരും ചോദ്യമുയര്‍ത്തുന്നുണ്ട്.

ചുംബനം കൊണ്ട് എന്ത് പ്രതിഷേധമാണ് ഇവിടെ ഉണ്ടായത് എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ സദാചാരത്തിന്റെ പേരിലുള്ള ഗൂണ്ടാ വിളയാട്ടത്തിനെതിരെ ചുംബിച്ചു കൊണ്ടല്ലതെ പിന്നെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടത് എന്ന് ചോദിക്കുന്നുവരും ചുരുക്കമല്ല.

DONT MISS
Top