വടകരയില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകര ചേറോട് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ചു.  13 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി കുഞ്ഞിരാമനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
പിന്നീട് പെണ്‍കുട്ടിയുടെ പിതാവും കുടുംബാംഗങ്ങളും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം തന്നെ വൈദികന്റെ ബാലപീഡനം, വയനാട് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം, വാളയാറില്‍ പീഡിപ്പിക്കപ്പെട്ട നാലാംകഌസുകാരി ശരണ്യയുടെ ആത്മഹത്യ തുടങ്ങിയ പീഡനവാര്‍ത്തകളാണ് പുറത്തുവന്നത്.

DONT MISS
Top