ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പത്ത് രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം

ഫയല്‍ ചിത്രം

മുംബൈ: നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം വിപണിയില്‍ നിലവിലുള്ള കറന്‍സി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ പത്ത് രൂപ നോട്ടുകള്‍ അവതരിപ്പിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനമായി. രാജ്യത്ത് 2005 മുതല്‍ നിലവിലുള്ള മഹാത്മ ഗാന്ധി സീരീസുകളില്‍ നമ്പര്‍ പാനലുകളില്‍ അധികമായി എല്‍ അക്ഷരം കൂട്ടിച്ചര്‍ത്ത് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ കൈയ്യോപ്പോടു കൂടിയാണ് പുതിയ പത്ത് രൂപ നോട്ടുകള്‍ വിപണിയില്‍ ഇറങ്ങുക.

പുതിയ നോട്ടുകളില്‍ അവതരിപ്പിച്ചിട്ടുള്ളത് പോലെ സീരീസിലെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ വലുതായി നിലനിറുത്തുകയും ബാക്കിയുള്ളവ ചെറുതായിട്ടുമാണ് സീരിസ് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ടിന്റെ പിന്‍വശത്താണ് പ്രിന്റ് ചെയ്ത തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ പത്ത് രൂപ നോട്ടുകള്‍ ഇറക്കുന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് വിജ്ഞാപനം പുറത്തിറങ്ങിയത് ശേഷം വിപണിയില്‍ ഉടന്‍ പ്രചരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് മുന്‍പ് പ്ലാസ്റ്റിക്ക് പത്ത് രൂപ നോട്ടുകളിറക്കുവാനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നത്

രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്. ഇതിന് പിന്നാലെ സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരുന്ന പല പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

DONT MISS
Top