”ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെ പോലെ പുരുഷന്‍മാരെ സന്തോഷിപ്പിക്കട്ടെ” വനിതാദിനത്തിലെ ആര്‍ജിവിയുടെ സ്‌പെഷല്‍ സന്ദേശത്തിന് സണ്ണി ലിയോണ്‍ കൊടുത്ത മറുപടി

രാംഗോപാല്‍ വര്‍മ്മ

അഭിപ്രായങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും എല്ലാകാലത്തും വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ മുന്‍പ് പറഞ്ഞതിനെയെല്ലാം മറികടക്കുന്ന അഭിപ്രായവുമായാണ് ഇത്തവണ അന്താരാഷ്ട്ര വനിതാദിനത്തില്‍ രാം ഗോപാല്‍ വര്‍മ എത്തിയിരിക്കുന്നത്.

”ലോകത്തിലെ എല്ലാ വനിതകളും സണ്ണിലിയോണിനെ പോലെ പുരുഷന്‍മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാംഗോപാല്‍ വര്‍മ്മയുടെ വനിതാ ദിനസന്ദേശം”. ട്വിറ്ററിലാണ് ആര്‍ജിവി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വനിതാദിനത്തെപോലെ പുരുഷദിനവും ആഘോഷിക്കണമെന്നും രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീ വിരുദ്ധതയുടെ അതിരുകള്‍ കടന്ന രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റിന് സണ്ണിലിയോണ്‍ തന്നെ നേരിട്ട് കമന്റ് ചെയ്യ്തു. അഭിപ്രായപ്രകടനത്തെ തമാശമട്ടിലെടുത്ത സണ്ണിലിയോണ്‍ സ്‌മൈലിയാണ് രാം ഗോപാല്‍ വര്‍മയ്ക്കുള്ള മറുപടിയായി പോസ്റ്റ് ചെയ്യ്തിരുക്കുന്നത്.

സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി ഇതിനുമുന്‍പും രാം ഗോപാല്‍ വര്‍മ സാമൂഹ്യ മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനത്തിനിടയായിട്ടുണ്ട്.  സണ്ണിലിയോണിനെ പരാമര്‍ശിച്ചു നടത്തിയ അഭിപ്രായത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

DONT MISS
Top