അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്

നരേന്ദ്ര മോദി

വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി.  2022ഓടെ  രാജ്യത്തുള്ള കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് താന്‍. അതിന്റെ ഭാഗമായി കയറ്റുമതി ചെയ്യുന്ന കപ്പലണ്ടിക്ക് വിലകൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും  സോമനാഥിലെ ത്രിവേണി സംഗമത്തില്‍ പ്രധാന മന്ത്രി പറഞ്ഞു.

ദേശീയ പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ വികസനത്തെ വിഭാവനം ചെയ്യണം ഊര്‍ജ്ജ മേഖലയെ കാവി നിറത്തിലും,കാര്‍ഷിക മേഖലയെ പച്ച നിറത്തിലും, ക്ഷീര മേഖലയെ വെള്ള നിറത്തിലും, മത്സ്യബന്ധന മേഖലയെ നീല നിറത്തിലും ഉപമിച്ച് വിപ്ലവകരമായ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാങ്കുകള്‍ നിലകൊള്ളേണ്ടത് പാവങ്ങള്‍ക്ക് വേണ്ടിയാണെന്ന് ആഹ്വാനം ചെയ്ത ഇന്ദിരാഗാന്ധിയുടെ കാലത്ത് പാവങ്ങളെ സഹായിക്കുന്ന ഒരു നടപടിയും അവര്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി എന്നാല്‍ തന്റെ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് തണലാകുന്ന ജന്‍ധന്‍ അക്കൗണ്ടുകളും, റൂപേ കാര്‍ഡുകളും കൊണ്ട് വന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായ് ഗുജറാത്തില്‍ എത്തിയ നരേന്ദ്ര മോദി സോമനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

DONT MISS
Top