സ്ത്രീ സുരക്ഷിതയാവാതെ വനിതാദിനം ആശംസിക്കില്ല ; എല്ലാ ദിനങ്ങളും എല്ലാവരുടേതുമാകണമെന്ന തത്വത്തിലാണ് തനിക്ക് വിശ്വാസമെന്ന് മഞ്ജു വാര്യര്‍

തൃശൂര്‍: എല്ലാദിനങ്ങളും എല്ലാവരുടേതുമാകണണെന്ന തത്വത്തിലാണ് തനിക്ക് വിശ്വാസമെന്ന് നടി മഞ്ജുവാര്യര്‍. സ്ത്രീ ആഹ്ലാദവതിയും സുരക്ഷിതയുമാണ് എന്ന് തോന്നുന്ന കാലത്ത് മാത്രമേ വനിതാ ദിനത്തിനൊപ്പം നില്‍ക്കുകയുള്ളൂവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സൈറ ബാനു എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ വിമല കോളേജില്‍ എത്തിയതായിരുന്നു മഞ്ജു.

മഞ്ജു അഭിനയിച്ച ചിങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലിയോടെയാണ് പ്രിയതാരത്തെ വിമല കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വരവേറ്റത്. സിനിമയെ കുറിച്ചു സ്ത്രീ സുരക്ഷയെ കുറിച്ചും വിദ്യാര്‍ത്ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്ക് മഞ്ജു മറുപടി പറഞ്ഞു. സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാലത്തേ വനിതാ ദിനത്തിനൊപ്പം നില്‍ക്കൂവെന്ന് മഞ്ജു വ്യക്തമാക്കി. വനിതാ ദിനം ആഘോഷിക്കേണ്ട മാനസികാവസ്ഥയിലല്ല ഇപ്പോള്‍ സ്ത്രീകളെന്നും മഞ്ജു പറഞ്ഞു.

സൈറ ബാനു വിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. സൈറ ബാനു ഈ മാസം 17നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

DONT MISS
Top