സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് കൈവിട്ട ഇന്ത്യന്‍ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഒപ്പോ മൊബൈല്‍സിന്

ഫയല്‍ ചിത്രം

മുംബൈ: രാജ്യത്തെ പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ബിസിസിഐയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷത്തെക്കാണ് ഒപ്പോ മൊബൈല്‍സ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയെടുത്തിട്ടുള്ളത്. ബിസിസിഐ എത്ര രൂപയ്ക്കാണ് ഒപ്പോയുമായി കരാര്‍ നേടിയെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ടീം ജേഴ്‌സിയിലും, വനിത – പുരുഷ സ്‌പോര്‍ട്ട്‌സ് കിറ്റുകളിലും, അണ്ടര്‍ 19 ടീമുകളുടെ ജേഴ്‌സിയിലും ഒപ്പോ മൊബൈല്‍സിന് ലോഗോ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. സ്റ്റാര്‍ ഇന്ത്യയായിരുന്നു നിലവില്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. ബിസിസിഐയുമായി 2013ല്‍ കരാറില്‍ എര്‍പ്പെട്ട സ്റ്റാര്‍ ഇന്ത്യ ടീം ഇന്ത്യയുടെ ഭാവി മത്സരങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് കാണിച്ചാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ കഴിയുന്നതോടെ ഒപ്പോയുടെ പേര് ജേഴ്‌സികളില്‍ പ്രത്യക്ഷപ്പെടും

DONT MISS
Top