ഭൂമിയുണ്ടായതിനുശേഷം വൈകാതെ ജീവനുണ്ടായി; 400 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

ജൈവഫോസിലുകള്‍ കണ്ടെത്തിയ ശിലാപാളികള്‍

ഏകദേശം 450 കോടി വര്‍ഷങ്ങള്‍ മുമ്പാണ് ഭൂമിയുണ്ടായത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭൂമിയുണ്ടായി 50 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആദ്യ ജീവനും ഉണ്ടായി എന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ ശാസ്ത്ര ലോകത്തിന് ലഭിച്ചു. 400 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകളാണ് ശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിച്ചത്.

50 കോടി വര്‍ഷം എന്നത് കുറഞ്ഞ ഒരു കാലയവല്ലെങ്കിലും നിലവില്‍ ജീവന്‍ ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്ന കാലത്തേക്കാള്‍ ചെറിയ കാലതാമസമായേ ഇതിനെ കണക്കാക്കാനാവൂ. ക്യാനഡയിലെ ക്യുബക്കില്‍ നിന്ന് ലഭിച്ച സൂക്ഷ്മജീവികളുടെ ഫോസിലിനാണ് 400 കോടി വര്‍ഷം പഴക്കമുള്ളത്. ഇന്നുള്ള ബാക്ടീരിയകളുടേതിന് സമാനമാണ് സൂക്ഷ്മ ജീവികളുടെ ഫോസിലാണിത്.

ഇതനുസരിച്ച് ഭൂമിയില്‍ ജീവന്‍ ഉണ്ടായ കാലത്തുതന്നെ ചൊവ്വയിലും ജീവന്‍ ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ചൊവ്വയിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവുണ്ട്. സമുദ്രാടിത്തട്ടിലെ ചുടുനീരുറവകളിലാണ് ജീവന്‍ ആദ്യം ഉണ്ടായിരിക്കുക എന്ന നിഗമനത്ത ശരിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടുത്തവും. ജീവന്‍ രൂപപ്പെടാന്‍ ദീര്‍ഘമായ കലയളവോ അതിസങ്കീര്‍ണവും സവിശേഷവുമായ രാസപ്രക്രയയോ ആവശ്യമില്ലെന്നതിന് തെളിവാണിത്.

നേച്ചര്‍ മാഗസിനിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വന്നിരിക്കുന്നത്. പ്രൊഫ.ഡൊമിനിക് പാപ്പിനിയുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ക്യുബക്കില്‍നിന്ന് ഫോസിലുകള്‍ കണ്ടെത്തിയത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസറാണ് ഡൊമിനിക് പാപ്പിനിയു.

DONT MISS
Top