ഇനി വീട്ടിലിരുന്നും ജോലി ചെയ്യാം; ജീവനക്കാര്‍ക്ക് ”വര്‍ക്ക് ഫ്രം ഹോം” സൗകര്യവുമായി എസ്ബിഐ

ഫയല്‍ ചിത്രം

മുംബൈ: രാജ്യത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രമുഖ ബാങ്കായ എസ്ബിഐ ജീവനക്കാര്‍ക്കായി ”വര്‍ക്ക് ഫ്രം ഹോം” സൗകര്യം അവതരിപ്പിച്ചു. എസ്ബിഐയുടെ ബാങ്ക് ബോര്‍ഡ് സമിതിയാണ് അടിയന്തിരഘട്ടങ്ങളിലും, ജീവനക്കാര്‍ക്ക് യാത്ര സാധ്യമാകാതെ വരുമ്പോഴും മൊബൈല്‍ ഡിവൈസുകള്‍ വഴി സേവനം ചെയ്യുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

എസ്ബിഐയുടെ അത്യധികം സുരക്ഷയോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് മൊബൈല്‍ ഫോണ്‍ വഴി ജീവനക്കാര്‍ക്ക് ജോലി ചെയ്യുവാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ പ്രവര്‍ത്തനം കൃത്യം ഇടവേളകളില്‍ ബാങ്ക് പ്രതിനിധികള്‍ പരിശോധന നടത്തുന്നുണ്ട്.

എസ്ബിഐയുടെ പരാതി പരിഹാര സെല്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ക്രോസ് സെല്‍, മാര്‍ക്കെറ്റിംഗ് വിഭാഗങ്ങളില്‍ കൃത്യമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുമെന്നാണ് ബാങ്ക് കരുതുന്നത്. ”വര്‍ക്ക് ഫ്രം ഹോം” നടപ്പാക്കുന്നതോടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് ബാങ്ക് പ്രതിനിധികള്‍ വിലയിരുത്തുന്നത്.

DONT MISS
Top