വാളയറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാലാം ക്ലാസുകാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വാളയാര്‍:പാലക്കാട് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ ഒമ്പത് വയസ്സുകാരി ശരണ്യയുടെ മരണത്തിലെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി നിരവധിതവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടിന് ലഭിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ജില്ലാ പോലീസ് സര്‍ജനുമായ ഡോക്ടര്‍ പിബി ഗുജ്രാള്‍ തയ്യാറാക്കിയ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ . പെണ്‍കുട്ടി നിരവധി തവണ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയായിട്ടുണ്ടെന്ന്റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് മുറുകി ശ്വാസം മുട്ടിയാണ് ശരണ്യയുടെ മരണം. തൂങ്ങി മരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോള്‍ കൊലപാതകസൂചനയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടിയുടെ പിന്‍ഭാഗത്ത് പരിക്കേറ്റ പാടുകളുണ്ട്. ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നും തന്നെ ഇല്ല. 22 കിലോ ഭാരവും 122 സെന്റിമീറ്റര്‍ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തില്‍ തനിയെ തൂങ്ങുക പ്രയാസമാണെന്നും സ്വയം തൂങ്ങിയതോ ബലമായി തൂക്കിയതോ ആവാമെന്നും റിപ്പോര്‍ട്ട് സാധൂകരിക്കുന്നു. അതുകൊണ്ട് കൊലപാതക സാധ്യതയെ കുറിച്ച് പൊലീസ് കാര്യമായി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയൂന്നു. അതേ സമയം, അമ്മ ഭാഗ്യവതി സംശയം പ്രകടിപ്പിച്ച ബന്ധുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.

DONT MISS
Top