ഹാന്‍ഡ് വാഷുകളെ സൂക്ഷിക്കുക; ഗുണത്തേക്കാളേറെ ദോഷം അവ ഉണ്ടാക്കിയേക്കാം

പ്രതീകാത്മക ചിത്രം

തീര്‍ത്തും വൃത്തിയുള്ള സാഹചര്യത്തില്‍ ജീവിക്കുക എന്നതിനേക്കാളേറെ സോപ്പുകള്‍കൊണ്ട് ശരീരം വൃത്തിയാക്കുക എന്ന രീതിയേ പലപ്പോഴും സാധാരണക്കാരന് പ്രായോഗികമാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചെളിയും അഴുക്കും കഴുകിക്കളയാന്‍ നമ്മെ സഹായിക്കുന്ന ഹാന്‍ഡ് വാഷുകള്‍ നമ്മെ സുരക്ഷിതരാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കുക ഹാന്‍ഡ് വാഷുകളായിരിക്കും.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കുകയും പ്രത്യേകിച്ച് കുട്ടികള്‍ കയ്യില്‍നിന്ന് നേരിട്ട് അവ വായിലാക്കുകയും ചെയ്യും. കഴുകിക്കളഞ്ഞാലും അല്പം കയ്യില്‍ അവശേഷിക്കുന്നതിനാലാണത്.
അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് എത്തുക.

2012 മുതല്‍ 2014 വരെ പന്ത്രണ്ട് വയസുള്ള കുട്ടികളെ വിശദമായ പഠിച്ച ശേഷമാണ് ഇത്തരമൊരു പഠനഫലം പുറത്തുവന്നത്. അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്‌നത്തിലേക്ക് നയിക്കാം. സോപ്പുകള്‍ ഉപയോഗിച്ച് കൈകഴുകിയാലും നല്ലതുപോലെ ശുദ്ധജലത്തില്‍ വീണ്ടും കഴുകുക എന്നതാണ് ഏവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഹാന്‍ഡ് വാഷുകളുടെ മണമോ വഴുവഴുപ്പോ കയ്യില്‍ യാതൊരുകാരണവശാലും കയ്യില്‍ അവശേഷിപ്പിക്കാതിരിക്കുക.

DONT MISS
Top