വില്ലനായി മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ്് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വില്ലന്‍ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

വില്ലന്റെ ചിത്രീകരണം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാവും വില്ലന്‍.മോഹൻലാലിന്റെ ഭാര്യയായാണ് ചിത്രത്തിൽ മഞ്ജു എത്തുന്നത്.

ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ സ്വിച്ചോണ്‍ നടന്‍ ജയറാം നിര്‍വഹിച്ചു. മടമ്പി, ഗ്രാന്‍മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജിക്കുജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം

തമിഴ് നടന്‍ വിശാലും പ്രധാനപ്പെട്ടൊരു വേഷത്തിലെത്തും. കൂടാതെ ഹന്‍സികയും അതിഥി വേഷത്തിലെത്തും. പീറ്റര്‍ ഹെയ്ന്‍ ആണ് സ്റ്റണ്ട് ഡയറക്റ്റര്‍. പീറ്റര്‍ ഹെയ്നെ കൂടാതെ സ്റ്റണ്ട് സില്‍വയും സംഘടമൊരുക്കുന്നു.

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷത്തില്‍ കൂടുലല്‍ സമയമെടുത്താണ് പൂര്‍ത്തികരിച്ചതെന്ന് അടുത്തിടെ സംവിധായകന്‍ ഉണ്ണികൃഷണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ചിത്രം മെയ് മാസം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. ഇതിനായി ആയുർവേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാൻ അദ്ദേഹം തീരുമാനിച്ചത്.

DONT MISS
Top