ഹോണ്ട മോട്ടോഴ്‌സ് ഡബ്ല്യു ആര്‍ – വി മാര്‍ച്ച് പതിനാറിന്; ബുക്കിങ് ആരംഭിച്ചു

ഹോണ്ട ഡബ്ല്യു ആര്‍ – വി

ഹോണ്ട മോട്ടോഴ്‌സ് പുത്തന്‍ വാഹനം ഡബ്ല്യു ആര്‍ വി മാര്‍ച്ച് പതിനാറിന് നിരത്തില്‍ അവതരിപ്പിക്കും. ഇന്ന് മുതല്‍ ഹോണ്ടയുടെ അംഗീകൃത ഡീലര്‍മാര്‍ വഴി ഇരുപത്തിയൊന്നായിരം രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോഴ്‌സ് ഇന്ത്യയിലാണ് ഡബ്ല്യു ആര്‍ വി ആദ്യം അവതരിപ്പിക്കുന്നത്.

ഹോണ്ടയുടെ പ്രമുഖ വാഹന മോഡലായ ജാസ്സിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ ഡബ്ല്യു ആര്‍ വി അണിയിച്ച് ഒരുക്കുന്നത്. ഹോണ്ട തങ്ങളുടെ മുന്‍ വാഹനമായ മൊബീലിയോയുടെ ശ്രേണിയിലേക്കാണ് ഡബ്ല്യു ആര്‍ വി പ്രതിഷ്ഠിക്കുക. ദില്ലിയിലെ ഷോറുമില്‍ എഴ് ലക്ഷം രൂപയാണ് വാഹനത്തിന് അടിസ്ഥാന വില നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എസ്, വിഎക്‌സ് വേരിയെന്റുകളില്‍ മാത്രം ലഭ്യമാകുന്ന വാഹനം മാരുതി സുസുക്കി ബ്രീസ്സ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നീ വാഹനങ്ങളുമായാണ് മത്സരം കാഴ്ച്ചവെക്കുന്നത്.

എര്‍ട്ടിഗ മുതല്‍ ഇന്നോവ വരെയുള്ള വാഹനങ്ങളെ ലക്ഷ്യംവെച്ച് നിരത്തിലിറങ്ങിയ മൊബീലിയോ വാഹന പ്രേമികളുടെ മികച്ച അഭിപ്രായമാണ് നേടിയെടുത്തിരുന്നത്. മൊബീലിയോയ്ക്ക് പകരം അവതരിപ്പിക്കുന്ന വാഹനം എന്ന നിലയില്‍ തന്നെ വിപണിയില്‍ തരം സൃഷ്ടിക്കപ്പെടുമെന്നാണ് വാഹന പ്രേമികള്‍ വിലയിരുത്തുന്നത്.

DONT MISS
Top