കോമൊഡോ ദേശീയോദ്യാനത്തിന് ആശംസയറിയിച്ച് ഡൂഡില്‍; ചോദ്യോത്തരങ്ങളുമായി പല്ലിഭീമനെ കൂടുതല്‍ പരിചയപ്പെടുത്തി ഗൂഗിള്‍


ലോകത്തെ ഏറ്റവും വലിയ ഉരഗമായ കോമൊഡോ ഡ്രാഗണ്‍ എന്ന പല്ലി ഭീമനും ഇവയെ സംരക്ഷിക്കുന്ന ഇന്തോനേഷ്യയിലെ ദേശീയോദ്യാനത്തിനും ആശംസയുമായി ഗൂഗിള്‍. കോമൊഡോ ദേശീയോദ്യാനം ഇന്നലെ മുപ്പത്തിയേഴാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് ഗൂഗിള്‍ പുത്തന്‍ ഡൂഡിലുമായി രംഗത്തെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന കോമൊഡോ ഡ്രാഗണുകളെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാറാണ് 1980ല്‍ മൂന്നു ദ്വീപുകള്‍ ചേര്‍ത്ത് സംരക്ഷിത മേഖലയാക്കി ഇവയെ സംരക്ഷിച്ചത്.

ഇപ്പോഴും ഇങ്ങനെയൊരുതരം ജീവികള്‍ ഭൂമുഖത്തുള്ളതായി അറിവില്ലാത്ത ധാരാളം അളുകളുണ്ട്. ഇത്തരമൊരു ജീവിയേപ്പറ്റി ചെറിയൊരു അറിവുള്ളവരാണ് അധികവും. ഈ രണ്ടുതരത്തില്‍പ്പെട്ട ആളുകളോടുമാണ് ഗൂഗിളിന്റെ ചോദ്യം- നിങ്ങള്‍ക്ക് എത്രത്തോളം അറിയാം കോമൊഡോ ഡ്രാഗണുകളേക്കുറിച്ച്? അവയ്ക്ക് മനുഷ്യനേക്കാള്‍ നീളമുണ്ടെന്നറിയുമോ? അവ നല്ല ഭക്ഷണപ്രിയരാണ് എന്ന പ്രസ്താവന ശരിയോ തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ ഏതൊരാളിലും ഈ ജീവിയേപ്പറ്റിയുള്ള കൗതുകം വളര്‍ത്തും.

പല്ലിവര്‍ഗത്തില്‍പ്പെട്ട ഭീമന്‍ ജീവികളാണ് കോമൊഡോ ഡ്രാഗണുകള്‍. മൂന്നു മീറ്റര്‍വരെ നീളവും എഴുപത് കിലോ ഭാരവും കാണും വലിയ കോമൊഡോകള്‍ക്ക്. പക്ഷികളേയും മൃഗങ്ങളേയുമെല്ലാം ഇവ ആഹാരമാക്കും. വിശക്കുമ്പോള്‍ മുന്നിലെത്തുന്നത് കാട്ടുപോത്താണെങ്കില്‍കൂടി കോമൊഡോ ഒരുകൈ നോക്കും. മനുഷ്യനേിയും ഇവ ആക്രമിച്ച ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. എന്തായാലും മനുഷ്യനില്‍ കൗതുകമുളവാക്കുന്ന സംരക്ഷിക്കപ്പെടേണ്ട ജീവവര്‍ഗമാണ് കോമൊഡോകള്‍. ഇത്ര വലിയ പല്ലി ഭീമന്മാരെ കഥാപാത്രമായി ഏതാനും സിനിമകളും ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്.

ഡൂഡിലേപ്പറ്റി ഗൂഗിള്‍ നല്‍കുന്ന വിശദീകരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യാം

DONT MISS
Top