സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും; എട്ട് സിനിമകള്‍ തമ്മില്‍ അവസാനവട്ട മത്സരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. എട്ട് സിനിമകളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. പിന്നെയും, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, മഹേഷിന്റെ പ്രതികാരം, അയാള്‍ ശശി, കമ്മട്ടിപ്പാടം, ഗപ്പി, കിസ്മത്ത്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങളാണ് മത്സരിക്കുന്നത്. ജനപ്രിയ സിനിമാ വിഭാഗത്തില്‍ പുലിമുരുകന്‍, ഒപ്പം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയും മത്സരിക്കുന്നു.

വിനായകന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സലിം കുമാര്‍ എന്നിവര്‍ മികച്ച നടനാകാന്‍ മത്സരിക്കുമ്പോള്‍ റിമ കല്ലിങ്കല്‍, കാവ്യ മാധവന്‍, സുരഭി എന്നിവരാണ് മികച്ച നടിയുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മധു വിന്‍സെന്റ്, ഡോ.ബിജു, സജിന്‍ ബാബു, രാജീവ് രവി, ജോണ്‍പോള്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷാനവാസ് ബാവക്കുട്ടി, സലിം കുമാര്‍ എന്നിവരെയാണ് മികച്ച സംവിധായകനായി പരിഗണിക്കുന്നത്.

എംകെ അര്‍ജുനന്‍, ജെറി അമല്‍ ദേവ്, ബിജിബാല്‍, ജോണ്‍ പി വര്‍ക്കി, എം ജയചന്ദ്രന്‍, രമേശ് നാരായണന്‍, വിഷ്ണു വിജയ്, ഗോപി സുന്ദര്‍ എന്നിവരെ സംഗീത വിഭാഗത്തിലും പരിഗണിക്കുന്നു.

എകെ ബിര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, വിടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു എന്നിവരാണ് ജൂറി അംഗങ്ങള്‍.

DONT MISS
Top