എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുന്നു; ഇരുട്ടടി ഏല്‍ക്കുന്നത് 31 കോടി ഉപഭോക്താക്കള്‍ക്ക്

ഫയല്‍ ചിത്രം

ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുവാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന തീരുമാനം പെന്‍ഷകാരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ള മുപ്പത്തിയൊന്ന് കോടി നിക്ഷേപകരെ ബാധിക്കുമെന്നാണ് കരുതുന്നത്.

ആറ് മെട്രോ നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ അയ്യായിരം രൂപയാണ് മിനിമം ബാലന്‍സ് തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് ബാങ്ക് ലയനം പൂര്‍ത്തിയാകുന്നതോടെ മറ്റ് ഉപ ബാങ്കുകളിലുള്ളവരും ഇത് പാലിക്കേണ്ടതായി വരും. കഴിഞ്ഞ ദിവസം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിറുത്താത്തവര്‍ക്ക് 20 രൂപ മുതല്‍ – 100 രൂപ വരെ പിഴയും സേവന നികുതിയും എസ്ബിഐ ചുമത്തിയിരുന്നു.

എസ്ബിഐയില്‍ പ്രവര്‍ത്തിക്കുന്ന മുപ്പത്തിയൊന്ന് കോടി അക്കൗണ്ടുകള്‍ മിനിമം ബാലന്‍സായി 500 രൂപയും ചെക്ക് ബുക്ക് സംവിധാനമുള്ളവര്‍ 1000 രൂപയുമാണ് നിലനിറുത്തുന്നത്.

ഇന്ത്യയിലെ എറ്റവും വലിയ ബാങ്കായ എസ്ബിഐ അവരുടെ പ്രദേശിക മേഖലകള്‍ തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിക്കുന്നത്. ഇത് ഈ സാമ്പത്തിക വര്‍ഷം ആദ്യം നടപ്പിലാക്കപ്പെടും.

നിലവില്‍ മെട്രോ നഗരത്തില്‍ 5000 രൂപയും, അര്‍ബന്‍ നഗരത്തില്‍ 3000 രൂപയും, ഉപ അര്‍ബന്‍ നഗരത്തില്‍ 2000 രൂപയും, ഗ്രാമീണ മേഖലയില്‍ 1000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

എസ്ബിഐ ബാങ്ക് ലയനം പൂര്‍ത്തിയാകുന്നതോടെ മുപ്പത്തിയേഴ് ലക്ഷം കോടി രൂപയുടെ നിക്ഷേപവും, ഇരുപത്തി രണ്ടായിരത്തി അഞ്ചൂറ് ബ്രാഞ്ചുകളും അമ്പത്തിയെണ്ണാറിരം എടിഎമ്മുകളും, അമ്പത് കോടി ഉപഭോക്താക്കളുമാണ് എസ്ബിഐക്ക് സ്വന്തമാകുന്നത്.

DONT MISS
Top