ഇന്ത്യന്‍ വിപണിയില്‍ അവതരിക്കാനിരിക്കേ ഷവോമി എംഐ 6 ഫീച്ചേര്‍സ് ലീക്കായി

ഫയല്‍ ചിത്രം

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് ഷവോമിയുടെ കടന്നു വരവിലായിരുന്നു. ഏറ്റവും കുറഞ്ഞ തുകയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞ സ്മാര്‍ട്ട് ഫോണാണ് ചൈനീസ് കമ്പനിയായ ഷവോമി വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഇതിന് മുന്‍പ് ഉപഭോക്താക്കളുടെ പോക്കറ്റ് ചോരാതെ അവതരിപ്പിച്ചിട്ടുള്ള ഷവോമിയില്‍ ഫിങര്‍ പ്രിന്റ് സ്‌കാനര്‍, ഇന്‍ഫ്രാ റെഡ് ബ്ലാസ്റ്റര്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി എപ്രില്‍ 16ന് അവതരിപ്പിക്കുവാനിരിക്കുന്ന എംഐ 6 ന്റെ സവിശേഷതകള്‍ പുറത്തായിരിക്കുകയാണ്.

സ്‌നാപ്പ് ഡ്രാഗണിന്റെ എറ്റവും പുതിയ പ്രൊസ്സസറായ 835 ആണ് എംഐ 6 ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചൈനിസ് വെബ്‌സൈറ്റായ ഗിസ്‌മോ ചൈനയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് സ്‌നാപ്പ്ഡ്രാഗണ്‍ 835 പ്രോസ്സസര്‍ ലഭ്യമാകുന്നത്.

5.2 ഇഞ്ച് വലിപ്പമുള്ള ഫോണില്‍ എല്‍സിഡി ഡിസ്‌പ്ലേയും 2.5ഡി ഗ്ലാസ്സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സോണി തങ്ങളുടെ സ്മാര്‍ട്ട് ഫോണായ എക്‌സ്പീരിയ എക്‌സ് ഇസഡ് ഉള്‍ക്കൊള്ളിച്ചിരുന്ന 19 മെഗാപിക്‌സല്‍ മോഷന്‍ ഐ ക്യാമറ സംവിധാനമാണ് എംഐ  6ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

4 ജിബി റാമില്‍ 128 ജിബി ഇന്റെണല്‍ സ്‌റ്റോറേജും ലഭ്യമാകുന്ന എംഐ 6 ല്‍ ക്വാല്‍കോമിന്റെ അതിവേഗ ചാര്‍ജിങ് സംവിധാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ 25,000 രൂപയ്ക്ക് എംഐ 6 സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

DONT MISS
Top