മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടന; നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ പാക് സുരക്ഷാ ഉപദേഷ്ടാവ്

ദില്ലി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയെന്ന് പാകിസ്താന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹമ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തല്‍. ദില്ലിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്ഡസ് സ്റ്റഡീസില്‍ നടന്ന ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് ദുറാനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

2008 നവംബര്‍ 26ന് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ദുറാനിയായിരുന്നു പാകിസ്താന്റെ ദേശീയ ഉപദേഷ്ടാവ്. മുംബൈ ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിലെ പ്രതി അജ്മല്‍ അമീര്‍ കസബ് പാകിസ്താന്‍ സ്വദേശിയാണെന്ന് മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ദുര്‍റാനിയെ ദേശീയ സുരക്ഷ ഉപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. അക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയാണെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ഒമ്പത് ഭീകരര്‍ കൊല്ലപ്പെടുകയും ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ പിന്നീട് തൂക്കിലേറ്റുകയും ചെയ്തിരുന്നു.

DONT MISS
Top