ലോകത്ത് കാല്‍ഭാഗം കുട്ടികളുടെയും മരണകാരണം അന്തരീക്ഷ മലിനീകരണമെന്ന് ലോകാരോഗ്യ സംഘടന

പ്രതീകാത്മക ചിത്രം

ജനീവാ: ലോകത്തെ കാല്‍ഭാഗം കുട്ടികളും മരിക്കാനുള്ള കാരണം പരിസ്ഥിതി മലിനീകരണവും, അനാരോഗ്യപരമായ ജീവിത സാഹചര്യങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടന. ശുചിത്വമില്ലാത്ത വെള്ളവും,വായുവും വഴി ഡയറിയ, മലേറിയ, ന്യുമോണിയ പോലുള്ള രോഗങ്ങള്‍ ബാധിച്ച് 1.7 ദശലക്ഷം കുട്ടികളാണ് ഇതിനോടകം മരിച്ചത് എന്നാണ് കണ്ടെത്തല്‍.

കുട്ടികളുടെ വളര്‍ന്നു വരുന്ന ആന്തരീക അവയവങ്ങളെയും, പ്രതിരോധ ശക്തിയെയും എളുപ്പത്തില്‍ പ്രതികൂലമായി ബാധിക്കാന്‍ മലിനമായ വായും, ജലവും കാരണമാവുന്നെന്നും ലോകാരോഗ്യ സംഘടന മേധാവി മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ അന്തരീക്ഷ മലിനീകരണം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുക ശ്വസിക്കുന്നത് കൊണ്ട് ജനിക്കുന്ന കുട്ടികള്‍ക്ക് ന്യുമോണിയ ബാധിക്കുകയും അത് വഴി ആസ്മ പോലുള്ള രോഗങ്ങള്‍ അവരെ മരണം വരെ പിന്തുടരുകയും ചെയ്യുന്നു. ഹൃദ് രോഗങ്ങളും, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരെ ബാധിക്കാന്‍ സാധ്യതകളുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യവും മരണകാരണമാകുന്നതിനാല്‍  ലോക സംഘടനകള്‍ ഇതിനെ തടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ വിദഗ്ദ്ധയായ മരിയ നീറാ അഭിപ്രായപ്പെട്ടു.

DONT MISS
Top