സഹോദരന്‍മാര്‍ ഭാര്യമാരെ വാട്ട്‌സ്ആപ്പിലൂടെ തലാഖ് ചൊല്ലി; യുവതികള്‍ പൊലീസില്‍ പരാതി നല്‍കി

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ ഇന്ത്യയിലുള്ള തങ്ങളുടെ ഭാര്യമാരെ വാട്ട്‌സ്ആപ്പിലൂടെ മൊഴിചൊല്ലി. ഹൈദരാബാദിലുള്ള യുവതികളെയാണ് വാട്ട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയത്. ഇസ്‌ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖകളും ലഭിച്ചില്ലെന്നും വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സെയ്ദ് ഫയാസുദ്ദീന്‍, സഹോദരനായ ഉസ്മാന്‍ ഖുറേഷി എന്നിവരാണ് തങ്ങളുടെ ഭാര്യമാരെ മൊഴിചൊല്ലിയത്. യുവതികളിലൊരാളായ ഫാത്തിമയെ സെയ്ദ് തലാഖ് ചൊല്ലിയത് ആറ് മാസം മുന്‍പാണ്. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്.

മക്കളുടെ വീഡിയോ എല്ലാ ദിവസവും കാണിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഫാത്തിമ പറയുന്നു. താന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ മൊഴി ചൊല്ലിയത് എന്ന് അറിയില്ല എന്നും അവര്‍ പറഞ്ഞു.

ഉസ്മാന്‍ ഖുറേഷിയും ഭാര്യയായ ബഹ്‌റിന്‍ നൂറിനെ വിവാഹം ചെയ്തത് 2015-ലാണ്. പിന്നീട് അമേരിക്കയിലേക്ക് പോയ ഇയാള്‍ ഫെബ്രുവരിയിലാണ് ഭാര്യയെ വാട്ട്‌സ്ആപ്പിലൂടെ തലാഖ് ചൊല്ലിയത്. തങ്ങളെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട യുവതികളോട് തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ് ഭര്‍തൃപിതാവ് അറിയിച്ചത്. ആവശ്യമായ രേഖകള്‍ മക്കള്‍ യുവതികള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് പരാതിയുമായി യുവതികള്‍ പൊലീസിനെ സമീപിച്ചത്.

DONT MISS
Top