കൊട്ടിയൂര്‍ പീഡനം ഗുരുതരമായ തെറ്റ്; കേസന്വേഷണത്തിന് സഭയുടെ പൂര്‍ണ്ണ പിന്തുണയെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: കൊട്ടിയൂര്‍ പീഡനം ഗുരുതരമായ തെറ്റെന്ന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമമനുസരിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. കേസന്വേഷണത്തിന് സഭയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ നടപടിയെടുക്കുമെന്നും ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി. കൊട്ടിയൂര്‍ വിഷത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംഭവവുമായി ബന്ഝപ്പെട്ട വയനാട് ജിജുക്ഷേമ സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ കേസില്‍ എട്ട് പേരെ കൂടി പ്രതിചേര്‍ത്തു. വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയെ കൂടാതെ അഞ്ച് കന്യാസ്ത്രീകളെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ എന്നിവര്‍ പ്രതിചേര്‍ത്തവരില്‍ ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളില്‍ റോബിന്‍ വടക്കുഞ്ചേരിയെ മാത്രമാണ് അറസ്റ്റു ചെയ്യാന്‍ സാധിച്ചത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ തൃശൂരില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ പ്രസവം മറച്ചുവെച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍ അധികൃതര്‍, വൈത്തിരി അഗതി മന്ദിരം അധികൃതര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രസവത്തിന് സഹായം ചെയ്തുകൊടുത്ത കൊട്ടിയൂര്‍ സ്വദേശിനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വയനാട് ശിശുക്ഷേമ സമിതിയും വീഴ്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

DONT MISS
Top