‘ദ നൈറ്റ്‌സ് ഓഫ് സയാന്‍ദേ റൂഡ്’: ഇറാനില്‍ നിന്നും ലണ്ടന്‍ വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഒളിച്ചുകടത്തിയ സിനിമ

 മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയത് അസ്ഗര്‍ ഫറാദിയുടെ ‘ദ സെയ്ല്‍സ്മാന്‍’ എന്ന ഇറാനിയന്‍ ചിത്രമാണ്. ലോകം മുഴുവന്‍ ആരാധകരുണ്ട് ഇറാനിയന്‍ സിനിമകള്‍ക്ക്. എന്നാല്‍, ഇറാനില്‍ സിനിമയുണ്ടാക്കല്‍ എളുപ്പമല്ല, ഉണ്ടാക്കിയാല്‍ തന്നെ ഭരണകൂടത്തിന്റെ അനുമതി നേടുക എന്നത് ബുദ്ധിമുട്ടായിരിക്കും. ദി സൈലന്‍സ്, ദി പ്രസിഡന്റ്, ദി ഡേ ഐ ബിക്കം എ വുമണ്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിന് എത്രയോ വര്‍ഷങ്ങള്‍ മുമ്പ്, മുഹ്‌സിന്‍ മഖ്മല്‍ബഫ് 1990ല്‍ സംവിധാനം ചെയ്ത ‘ദ നൈറ്റ്‌സ് ഓഫ് സയാന്‍ദേ റൂഡ്’ എന്ന ചിത്രം ലണ്ടനില്‍ വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുകയാണ്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള നിരോധിക്കപ്പെട്ട ഈ സിനിമ ലണ്ടനിലേക്ക് ഒളിച്ചുകടത്തുകയാണ് ചെയ്തത്. ഇസ്‌ലാമിക്‌ റെവല്യൂഷന്‍ വിഷയമാകുന്നു എന്നതിനാല്‍ വധഭീഷണിയടക്കം മഖ്മല്‍ബഫിനും സംഘത്തിനും നേരിടേണ്ടിവന്നിട്ടുണ്ട്.

ഒരിക്കല്‍ മാത്രമാണ് ഈ സിനിമയുടെ പൊതു പ്രദര്‍ശനം നടന്നിട്ടുള്ളത്. ‘ദ നൈറ്റ്‌സ് ഓഫ് സയാന്‍ദേ റൂഡ്’ കാണാന്‍ ആളുകള്‍ ഒരു രാത്രി മുഴുവന്‍ കാത്തിരുന്നിട്ടുണ്ടെന്ന് മഖ്മല്‍ബഫ് ഓര്‍ക്കുന്നു. 25 മിനിറ്റ് ഇതില്‍ നിന്നും വെട്ടിക്കളഞ്ഞിരുന്നു. ടെഹ്രാനിലെ ഫജര്‍ ഫെസ്റ്റിവലിലാണ് സിനിമ ഒടുവില്‍ പ്രദര്‍ശിപ്പിച്ചത്.
ഒരുപാട് പരിക്കുകളേറ്റ സിനിമയുടെ ബാക്കി വീണ്ടും കണ്ടപ്പോള്‍ സംതൃപ്തി തോന്നിയെന്നും
ബഫ് പറയുന്നു.

DONT MISS
Top