മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റും കോംബി ബ്രേക്കും; ‘ഹോണ്ട ആക്ടീവ ഫോര്‍ ജി’ നിരത്തിലിറക്കി

ഹോണ്ട ആക്ടീവ ഫോര്‍ ജി

ദില്ലി : രാജ്യത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ,  ഭാരത് സ്‌റ്റേജ് 4 നിലവാരത്തിലുള്ള ‘ആക്ടീവ ഫോര്‍ ജി’ നിരത്തിലിറക്കി. ഭാരത് സ്റ്റേജ് 4 നിലവാരത്തിലുള്ള എന്‍ജിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഹെഡ്‌ലാംപ് ഓണ്‍ സൗകര്യത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

ഹോണ്ടയുടെ പരിഷ്‌കരിച്ച 110 സി സി എന്‍ജിന്റെ കരുത്തിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകുന്നത്. രാജ്യത്ത് തരംഗമുണര്‍ത്തുന്ന ഫോര്‍ ജി വാഹനത്തിന്റെ പേരിലും ഉള്‍പ്പെടുത്തുന്നത് വഴി യുവതീ – യുവാക്കള്‍ക്ക് ആവശ്യമായ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റും സ്‌കൂട്ടറില്‍ ഇടം പിടിക്കുന്നു. ഇക്വലൈസര്‍ സാങ്കേതികവിദ്യയുള്ള  കോംബി ബ്രേക്കാണ് ഹോണ്ട ആക്ടീവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹോണ്ട പുത്തന്‍ ഇരുചക്ര വാഹനത്തിന് 50,730 രൂപയാണ് ദില്ലിയിലെ ഷോറും വില. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്പന കൈവരിച്ചു മുന്നേറുന്ന വിഭാഗമാണ് 110 സി സി ഓട്ടോമാറ്റിക്ക് സ്‌കൂട്ടറുകള്‍. ഇതുവരെ ഒന്നര കോടി ആക്ടീവയാണ് ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ളത്. ഇത് ഇന്ത്യന്‍ വിപണിയുടെ 52% വിഹിതമാണ്.

രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള ഗിയര്‍രഹിത സ്‌കൂട്ടറാണ് ആക്ടീവയെന്ന്
ഹോണ്ട മേട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. 2016ല്‍ ആഗോളതലത്തില്‍ വില്‍പ്പം നേടിയ സ്‌കൂട്ടറായിരുന്നു ഹോണ്ട ആക്ടീവ

DONT MISS
Top